Connect with us

film

സെറിബ്രൽപാൾസിയെ അതിജീവിച്ച് സിനിമ സംവിധാനം ചെയ്‌തു, രാഗേഷ് കൃഷ്ണന് സഹായവുമായി മാർക്കോ ടീം

ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.

Published

on

ഉണ്ണി മുകുന്ദൻ നായകനായി ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ (Marco) ലോകമാകെ തരംഗമായിരിക്കുകയാണ്.

100 കോടിക്ക് മേൽ കളക്ഷനുമായി ബോക്സോഫീസിൽ ചിത്രം കുതിക്കുകയാണ്. ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.

സെറിബ്രൽപാൾസി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്‍പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സാമ്പത്തിക സഹായവും തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ‘മാർക്കോ’ ടീം.

രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയേറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.

“കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്‍റെ ചിത്രം ‘കളം@24’ മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു. അക്കൂട്ടത്തിൽ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു.

സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്‍. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്”, രാഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ‘മാർക്കോ’ മലയാളത്തിൽ നിന്നും ഇതുവരെ പുറത്തുവരാത്ത രീതിയിലുള്ള സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന ‘മാർക്കോ’ ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

സംസ്ഥാനത്ത് സിനിമാ സമരം ജൂണ്‍ ഒന്നുമുതല്‍

സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം.

Published

on

സംസ്ഥാനത്ത് സിനിമാ സമരം ജൂണ്‍ ഒന്നുമുതല്‍. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലായിരിക്കും സമരം ഉണ്ടാകുക. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

താരങ്ങള്‍ പ്രതിഫലം കുറക്കാത്ത അവസ്ഥ വന്നാല്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല.

 

 

Continue Reading

film

‘മാര്‍ക്കോ’ ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദന്‍ നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്‍ക്കോ ഒടിടി റിലീസിന്.

Published

on

ഉണ്ണി മുകുന്ദന്‍ നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്‍ക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 14 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം മാര്‍ക്കോ പ്രദര്‍ശിപ്പിച്ചിരുന്നു.

ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമായാണ് മാര്‍ക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മമാതാവ്.. 2024 ഡിസംബര്‍ 20നാണ് ചിത്രം റിലീസിനെത്തിയത്. ജഗദീഷ്, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി പ്രേഷകരെ ത്രില്ലടിപ്പിച്ചിരുന്നു.

അതേസമയം മാര്‍ക്കോ ഒടിടിയിലേക്കെത്തുമ്പോള്‍ വന്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Continue Reading

film

നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി.

Published

on

നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടുന്നതില്‍ തീരുമാനിക്കാമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.

എന്നാല്‍ അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം കൂടി നീട്ടി നല്‍കണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കൊല്‍ക്കത്തയില്‍നിന്ന് പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്നും ആരുടെ സഹായത്തോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയതെന്ന കാര്യം കണ്ടെത്തേണ്ടതുണ്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അന്വേഷണം അവസാനിച്ചെന്നും പൊലീസ് കസ്റ്റഡി ആവശ്യമില്ലെും പ്രതിഭാഗം വാദിച്ചു.

നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 16നാണ് ബാന്ദ്രയിലെ വസതിയില്‍വെച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. അക്രമിയെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആറ് കുത്തേറ്റിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു താരം.

കൃത്യം നടന്ന് മൂന്ന് ദിവസത്തിനു ശേഷം താനെയിലെ ലേബര്‍ ക്യാമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

Trending