crime
രാജധാനി എൻജിനീയറിങ് കോളേജിൽ സഹപാഠി വിദ്യാർഥിയെ കുത്തി കൊന്നു
മിസോറാം സ്വദേശി വാലന്‍റൈനാണ് മരിച്ചത്.

തിരുവനന്തപുരം നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി. മിസോറാം സ്വദേശികളായ രണ്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്.
മിസോറാം സ്വദേശി വാലന്‍റൈനാണ് മരിച്ചത്. സംഭവത്തിൽ മിസോറാം സ്വദേശിയായ ലോമോ എന്ന വിദ്യാർഥിയെ നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട വാലന്‍റൈൻ നാലാം വർഷ ബിടെക് എൻജിനീയറിങ് വിദ്യാർഥിയാണ്. മദ്യപിച്ചുണ്ടായ പ്രശ്നങ്ങളാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത് എന്ന് പൊലീസ് അറിയിച്ചു.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.
crime
ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍
ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി