Connect with us

kerala

മൂത്രത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് പാലക്കാട് ഐഐടിയിലെ ഗവേഷക സംഘം

നിലവിൽ മൃഗങ്ങളുടെ മൂത്രമാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്

Published

on

മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ.

മഗ്നീഷ്യം എയർ ഫ്യുവൽ സെൽ ഉപയോഗിച്ച് ഉറവിടത്തിൽ നിന്ന് വേരി‍തിരിച്ച് പഴകിയ മൂത്രം ‘കാറ്റലൈസ്ഡ് റിസോഴ്സ് വീണ്ടെടുക്കൽ’ എന്നതാണു പരീക്ഷണം. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും.

അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ​ഗവേഷകസംഘം ഉൽപാദിപ്പിച്ചു. ഈ വൈദ്യുതി ഉപയോഗിച്ച് എൽഇഡി ലാംപുകൾ പ്രകാശിപ്പിക്കാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനും കഴിയും.

വൈദ്യുതിക്ക് പുറമേ ജൈവവളവും മൂത്രത്തിൽ നിന്ന് ഉത്പാദിപ്പിക്കാൻ ആവുമെന്ന് ഗവേഷകസംഘം പറയുന്നു. വിസർജ്യവുമായി കലരാത്ത മൂത്രത്തിൽ നിന്ന് മാത്രമേ ഉൽപാദനം സാധ്യമാകൂ. നിലവിൽ മൃഗങ്ങളുടെ മൂത്രമാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യ മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദനം സാധ്യമാണെന്ന് ഗവേഷക സംഘം പറയുന്നു.

kerala

വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്.

Published

on

തിരുവനന്തപുരം വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറിനാണ്(55) മര്‍ദ്ദനമേറ്റത്. ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. സംഭവത്തില്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വര്‍ക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റില്‍ സവാരി കാത്ത് കിടക്കുകയായിരുന്ന സുനില്‍കുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറില്‍ വന്നിറങ്ങിയ ആള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സുനില്‍ കുമാര്‍ ഹൃദ്രോഗിയാണ്. പരിക്കേറ്റ സുനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

Continue Reading

kerala

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരുപാട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉടമസ്ഥന്‍ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.

Continue Reading

kerala

വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് വീണ്ടും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഓഗസ്റ്റ് 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ 26 ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending