Video Stories
2000-ലെ ചിപ്പും നാനോ ടെക്നോളജിയും; സംഘ് അനുകൂല മാധ്യമപ്രവര്‍ത്തകരുടെ മണ്ടത്തരം വെളിവാക്കുന്ന വീഡിയോ പുറത്ത്
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനിന്നിരുന്നു. ബി.ജെ.പി അനുകൂല മാധ്യമമായ സീ ന്യൂസ് ആണ് ഇക്കാര്യം ആദ്യമായി ‘റിപ്പോര്‍ട്ട്’ ചെയ്തത്. ബി.ജെ.പി ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരി, പുതിയ നോട്ടിന്റെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യാനായി പ്രൈം ടൈം ഷോ ആയ ‘ഡി.എന്‍.എ’ യുടെ ഒരു എപിസോഡ് മുഴുവന്‍ നീക്കിവെക്കുകയും ചെയ്തു.
പുതിയ നോട്ടില്‍ ചിപ്പോ ട്രാക്കിങ് സംവിധാനമോ ഇല്ലെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടും അഭ്യൂഹങ്ങള്‍ ഒറ്റക്കും തെറ്റക്കും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയൂടെയാണ് പ്രചരണം. അതേസമയം, ഈ അവകാശവാദത്തെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഒരു ട്രോള്‍ വീഡിയോ
അതിനിടെ, 2000 നോട്ടിന്റെ ‘പ്രത്യേകതകള്‍’ സംഘ് അനുകൂല പത്രപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ആജ്തകിലെ പത്രപ്രവര്‍ത്തകര്‍ നാനോ ചിപ്പ്, ഒരേ സ്ഥലത്ത് കൂടുതല്‍ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ഇന്‍കം ടാക്സ് വകുപ്പിന് കണ്ടെത്താന്‍ കഴിയുന്ന സൗകര്യം, ഭൂമിക്കടിയില്‍ നിന്നും സാറ്റലൈറ്റിലേക്ക് നേരിട്ട് സന്ദേശം പോവുക തുടങ്ങിയവ അബദ്ധങ്ങള്‍ ഗൗരവത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. ന്യൂസ് ആങ്കറായ ശ്വേത സിങ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നോട്ടിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചു കൊടുക്കുകയും മറ്റുള്ളവര്‍ സീരിയസായി കേട്ടുനില്ക്കുന്നതുമാണ് വീഡിയോയില്‍. വീഡിയോ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലുമാണ് റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്നു.
വീഡിയോ കാണാം
1996-ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ശ്വേതാ സിങ് 1998-ലാണ് ടെലിവിഷന്‍ ജേണലിസത്തിലേക്ക് തിരിഞ്ഞത്. ബി.ജെ.പിയും സംഘ് പരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍ സംഘികള്‍ക്ക് പ്രിയങ്കരിയാണ്. ശ്വേതാ സിങിന്റെ പേരില്‍ ഫേസ്ബുക്കില്‍ ഫാന്‍ പേജുകളും ഉണ്ട്.
Popular on this topic
കമാന്‍ഡോ ഇല്ലാതെ വന്നാല്‍ ജനങ്ങള്‍ അമിത് ഷായെ തുണിയുരിഞ്ഞ് ഓടിക്കും
സംഘികളുടെ ആ സ്കിറ്റും പൊളിഞ്ഞു; ഹവ്വ കള്ളപ്പണക്കാരന്റെ മകളല്ല
500, 1000 ‘ഡോളര്‍’ നിരോധനം; പാളിപ്പോയ ഒരു സംഘി രോദനം
ബാങ്ക് ജീവനക്കാരും മോദിക്കെതിരെ; ‘സമ്പദ് വ്യവസ്ഥ താളം തെറ്റി’
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

