കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടാണ് മുഹമ്മദ്. ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട്-മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദ് പിടിയിലായത്. ഇയാള്‍ ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് നിഗമനം.

കേസുമായി ബന്ധപ്പെട്ട് മറ്റു നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദായിരുന്നുവെന്നാണ് വിവരം.