മലപ്പുറം: കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ ഇ.ഡി റൈഡ്. ജില്ലാ കമ്മിറ്റിയംഗം ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നും വന്ന ഒരു ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രഥമിക വിവരം. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, കമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്തതില്‍ വിടിനുമുന്നില്‍ പ്രതിഷേധം നടക്കുന്നുണ്ട്.