പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ എടപ്പാള്‍ സ്വദേശിയുടേത്. മൂ​ന്ന് വ​ർ​ഷം മു​മ്പ് മ​രി​ച്ച എ​ട​പ്പാ​ൾ പൊ​ൽ​പ്പാ​ക്ക​ര സ്വ​ദേ​ശി തൃപ്രന്റേതാണ  മൃ​ത​ദേ​ഹ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

എ​ല്ലി​നൊ​പ്പം ല​ഭി​ച്ച തു​ട​യെ​ല്ലി​ലെ സ്​​റ്റീ​ൽ എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ൽ വെ​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. മ​ര​ണ​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ലാ​ണ്​ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​രു​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, വീ​ട് ഭാ​ഗം വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സ്ഥ​ല​ത്ത് വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​യെ​ടു​ത്ത​പ്പോ​ൾ എ​ല്ലു​ക​ൾ ല​ഭി​ച്ചു.

ഇ​വ ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ തി​രു​നാ​വാ​യ​യി​ലും, ച​മ്ര​വ​ട്ട​ത്തും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ച​മ്ര​വ​ട്ടം പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ൽ ഒ​ഴു​ക്കി​യ എ​ല്ലു​ക​ളാ​ണ് ക​ര​യി​ല​ടി​ഞ്ഞ​ത്. വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് തു​ട​യെ​ല്ല് പൊ​ട്ടി​യ​പ്പോ​ഴാ​ണ് തു​പ്ര​​​ന്​ സ്​​റ്റീ​ൽ വെ​ച്ച് പി​ടി​പ്പി​ച്ച​തെ​ന്ന് പൊ​ന്നാ​നി സി.​ഐ മ​ഞ്ജി​ത് ലാ​ൽ പ​റ​ഞ്ഞു.