Cricket
അഭിഷേക് ഷോ; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് അനായാസ ജയം
4 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റന്‍ സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സഞ്ജു സാംസണ് 20 പന്തില്‍ 26 റണ്‍സും നേടി നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ട്യ ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോസ് ബട്ലര് അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 68 റണ്‍സാണ് ബട്ലര് നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Cricket
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്ഡേഴ്സണ് ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.
Cricket
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന് സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.
നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമില്‍ എത്തിച്ചിരുന്നു. ഓള് റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.
ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.
3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.
Cricket
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.
ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ് തകര്‍ത്തു.
ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്സ് താരമായിരുന്നു ഷോണ്‍ റോജര്‍.
എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
kerala2 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india2 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
india2 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
More2 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്‍മദിനം
-
india2 days ago
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു