അബുദാബി: അല്‍ ഐന്‍-അബുദാബി റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി റഫിനീദ് റഹീം (29), അഞ്ചരക്കണ്ടി സ്വദേശി റാശിദ് കാസിം (28) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ അബുദാബി ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.