കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കൂട്ടബലാത്സംഗക്കേസിനും കേസ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മോഷണ വസ്തു കൈവശംവെക്കല്‍, കുറ്റവാളികളെ സംരക്ഷിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലൈംഗിക കണ്ടന്റ് പബ്ലിഷ് ചെയ്യല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒന്‍പത് വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

അതേസമയം, ദിലീപ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ച് ദിലീപ് പൊട്ടിക്കരഞ്ഞു. ജയിലില്‍ അഞ്ചുപേര്‍ക്കൊപ്പമാണ് ദിലീപിനെ പാര്‍പ്പിക്കുന്നത്. ദിലീപിനെ വേണ്ടി അഡ്വ രാംകുമാര്‍ ഹാജരായി. തെളിവുകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നായിരുന്നു രാംകുമാര്‍ പറഞ്ഞത്. താന്‍ നിരപരാധിയാണെന്നും തെളിയിക്കുമെന്നും ദിലീപ് രാവിലെ പറഞ്ഞിരുന്നു.