ചെന്നൈ: തെന്നിന്ത്യന്‍ നടി നമിത വിവാഹിതയാവുന്നു. താരത്തോട് അടുത്ത വൃത്തങ്ങളാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. അടുത്ത സുഹൃത്ത് വീരേന്ദ്ര ചൗധരിയാണ് വരന്‍. ഈ മാസം 24ന് ഇരുവരും തമ്മിലുള്ള വിവാഹം നടക്കും.
മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് നമിത. ബിഗ് ബജറ്റ് ചിത്രം പുലിമുരുകനില്‍ അതിഥി താരമായി നമിത തിളങ്ങിയിരുന്നു. ബ്ലാക്ക് സ്റ്റാലിനിലും അഭിനയിച്ച നമിത വിജയ് ചിത്രം അഴകിയ തമിഴ് മകന്‍, ഞാന്‍ അവന്‍ അല്ലൈ, വ്യാപാരി തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.