ദിലീപ് ഷോയില്‍ പങ്കെടുത്ത സമയത്ത് കാവ്യ മാധവനുമായി വഴക്കുണ്ടായെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് മലയാളത്തിലെ യുവനടി നമിത പ്രമോദ്. അമേരിക്കയിലെ ദിലീപ് ഷോക്ക് പോയപ്പോള്‍ കാവ്യയുമായി അടിപിടിയുണ്ടായെന്നായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം. സത്യത്തില്‍ അങ്ങനെയൊരു സംഭവമുണ്ടായോ എന്ന് പറയുകയാണ് നമിത.

സോഷ്യല്‍മീഡിയ വഴിയാണ് താനും വാര്‍ത്തയെക്കുറിച്ചറിഞ്ഞതെന്നായിരുന്നു നമിതയുടെ പ്രതികരണം. മനോരമക്കുനല്‍കിയ അഭിമുഖത്തില്‍ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ-‘സോഷ്യല്‍മീഡിയ വഴിയാണ് ഞാനും അതേക്കുറിച്ചറിഞ്ഞത്. ദിലീപ് ഷോ 2017നു വേണ്ടി യു.എസില്‍ പോയപ്പോള്‍ കാവ്യമാധവനുമായി തല്ലുകൂടിയെന്നാണു കഥ. ഓണ്‍ലൈനില്‍ കണ്ട വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് ഞാന്‍ കാവ്യ ചേച്ചിക്ക് അയച്ചു ചോദിച്ചു, ഇതു വല്ലതും അറിയുന്നുണ്ടോന്ന്. ‘ഓഹോ നമ്മള്‍ ഇതിനിടക്ക് തല്ലുകൂടിയിരുന്നല്ലേ’ എന്നു ചേച്ചി ചിരിച്ചു. വളരെ ആസ്വദിച്ച യാത്രയായിരുന്നു. കൂടെയുള്ളവരെല്ലാം കുടുംബവുമൊന്നിച്ചാണ് വന്നത്. ആ യാത്രയുടെ രസങ്ങള്‍ മനസില്‍ നിന്നു മായും മുമ്പേ ഉണ്ടായ കുപ്രചാരണങ്ങള്‍ അവഗണിക്കുകയാണ് നല്ലതെന്ന് തോന്നി. ഇതിനോടൊന്നും പ്രതികരിക്കാന്‍ പോവുകയേ വേണ്ടെന്ന് കാവ്യച്ചേച്ചിയും പറഞ്ഞു.