എ.എഫ്.സി കപ്പില്‍ ഗോകുലം കേരള എഫ്.സി വീണ്ടും തോറ്റു. ബംഗ്ലാദേശ് ക്ലബ് ആയ ബസുന്ധര കിംഗ്‌സിനോടാണ് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തില്‍ ഗോകുലം എഫ്.സി മസിയയോടും പരാജയപ്പെട്ടിരുന്നു.

രണ്ട് പകുതിയിലും ഓരോ ഗോള്‍ വീതം അടിച്ചാണ് ബസുന്ധര ഗോകുലത്തെ മുട്ടുകുത്തിച്ചത്. 36ാം മിനുട്ടില്‍ റോബിഞ്ഞോയും 54ാം മിനുട്ടില്‍ നുഹ മരോംഗുമാണ് ബസുന്ധരയുടെ ഗോള്‍ വല കുലിക്കിയത്. ഗോകുലത്തിനായി ഫ്‌ളെച്ചര്‍ 75ാം മിനുട്ടില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.