Connect with us

india

അദാനി ഇന്ത്യന്‍ സേനയ്ക്ക് വില്‍ക്കുന്ന ആയുധങ്ങള്‍ മുഴുവന്‍ ഇസ്രാഈലി കമ്പനികളുടെ മോഡലുകള്‍ അടിച്ചു മാറ്റി നിര്‍മിച്ചത്: രാഹുല്‍ ഗാന്ധി

മോണോപോളി ബച്ചാവോ സിന്‍ഡിക്കേറ്റ് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ യൂട്യുബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.

Published

on

ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് പുറത്തിറക്കുന്ന ആയുധങ്ങളെല്ലാം ഇസ്രാഈലി
കമ്പനിയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് രാഹുല്‍ ഗാന്ധി.

പുതിയ പേരുകളിട്ട് ഇന്ത്യന്‍ സേനകള്‍ക്ക് വില്‍ക്കുന്ന ആയുധങ്ങളെല്ലാം വെറും കോപ്പികള്‍ ആണെന്നും സ്ഥിതി ഈ രീതിയില്‍ തുടര്‍ന്നാല്‍ അത് രാജ്യത്തെ സൈനികരുടെ ജീവന് തന്നെ ഭീഷണിയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. മോണോപോളി ബച്ചാവോ സിന്‍ഡിക്കേറ്റ് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ യൂട്യുബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ അദാനി ഡിഫന്‍സിന്റെ വെബ്‌സൈറ്റ് പ്രദര്‍ശിപ്പിക്കുന്ന രാഹുല്‍ ഗാന്ധി അഭയ് എന്ന് പേരിട്ടിരിക്കുന്ന ഒരു പിസ്റ്റളിന്റെ ചിത്രം കാണിക്കുന്നുണ്ട്. പിന്നീട് ഒരു ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയുടെ വെബ്‌സൈറ്റ് ഓപ്പണ്‍ ആക്കി രണ്ട് പിസ്റ്റളും ഒന്നുതന്നെ അല്ലേയെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവിയായ പവന്‍ ഖേരയോട് ചോദിക്കുന്നുണ്ട്.

ഇസ്രഈലി വെബ്‌സൈറ്റിലെ ആയുധങ്ങള്‍ അതേ പോലെ കോപ്പി ചെയ്ത് പ്രഹാദ്, ദൃഷ്ടി എന്നൊക്കെ പേര് മാത്രം മാറ്റി അവതരിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. അങ്ങനെയാണ് അദാനി ആയുധവില്‍പ്പനയില്‍ ഒന്നാമതെത്തിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സത്യത്തില്‍ അദാനി പേരുകള്‍ മാത്രമാണ് നിര്‍മിക്കുന്നതെന്ന് ഖേരയും പരിഹസിച്ചു. ഇതെല്ലാം അദാനി, മാധബി ബുച്ച്, ബി.ജെ.പി എന്നിവരുടെ ഗ്രൂപ്പായ പ്രവര്‍ത്തനമാണെന്നും ഇരുവരും അഭിപ്രായപ്പെടുന്നുണ്ട്. ഈ ആയുധ വില്‍പ്പന വഴി ലഭിക്കുന്ന ലാഭം നേരിട്ട് അദാനിയിലേക്കും അത് വഴി മോദിയിലേക്കുമാണ് എത്തിച്ചേരുന്നതൊന്നും രാഹുല്‍ ആരോപിച്ചു.

പ്രഹാര്‍ എന്ന് പേരില്‍ അദാനി ഗ്രൂപ്പ് അവതരിപ്പിച്ച മെഷീന്‍ ഗണ്‍ ഇസ്രഈല്‍ കമ്പനിയായ ഇസ്രാഈല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച നെഗേവ് എന്ന പേരിലുള്ള ഗണ്ണിന്റെ കോപ്പി ആണെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ദേശത്തിന്റെ സുരക്ഷയെയും സൈനികരുടെ ജീവനുമാണ് ഭീഷണി ഉയര്‍ത്തുന്നതെന്ന് ഖേര പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിനും ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ അദാനി ഡിഫന്‍സ് ആരംഭിച്ചത്. ഇസ്രാഈലി പിസ്റ്റളായ മസാഡ എം.എം പിസ്റ്റളുകള്‍ക്ക് പുറമെ 41 തരം ആയുധങ്ങളും അദാനി ഗ്രൂപ്പ് കാണ്‍പൂരിലെ പ്ലാന്റില്‍ വെച്ച് നിര്‍മിച്ച് ഇന്ത്യന്‍ സൈന്യത്തിന് കൈമാറും എന്നാണ് അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ഈ നീക്കം. അദാനി ഗ്രൂപ്പിന്റെ കാണ്‍പൂരിലെ സാധ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിനാണ് നിര്‍മാണ ചുമതല.

 

india

പതിമൂന്നാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞ് ഗുകേഷും ലിറനും; ഇനി കലാശപ്പോര്

വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം റൗണ്ട് മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനിലയില്‍ അവസാനിച്ചതോടെ 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു. 12ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനായിരുന്നു മേല്‍ക്കൈ. ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്.

14 പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാംപ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

 

 

Continue Reading

india

ആരാധനാലയ നിയമം റദ്ദാക്കരുത്: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്

Published

on

1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പെട്ടതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം എന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തരപ്രദേശിലെ സംഭലിൽ നടന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ രാജ്യസഭാംഗവും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

Continue Reading

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending