Connect with us

More

‘നിങ്ങള്‍ ഇപ്പോള്‍ ഭ്രാന്താസ്പത്രിയില്‍ അല്ലല്ലോ’; പ്രഭുദേവയോട് അമിതാഭ് ബച്ചന്‍

Published

on

വ്യത്യസ്തത പരീക്ഷിക്കാന്‍ സന്നദ്ധനാവുന്ന വ്യക്തിയാണ് ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്‍. പ്രായത്തെ അതിജീവിച്ച് അദ്ദേഹം നടത്തുന്ന പ്രകടനങ്ങള്‍ എപ്പോഴും ചര്‍ച്ചയാവാറുമുണ്ട്.

എന്നാല്‍ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ അദ്ദേഹത്തെ കുഴക്കിയ കഥയാണ് ബിഗ്ബി ട്വിറ്ററില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

ഒരു ചിത്രത്തിനു വേണ്ടി പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ നൃത്തം അഭ്യസിച്ചതിന്റെ അനുഭവമാണ് ജനങ്ങളുമായി അദ്ദേഹം പങ്കുവെച്ചത്.

കഠിനമായ നൃത്തമുറകള്‍ തന്നെ കുഴക്കിയെന്നും 75-ാം വയസ്സിലും തന്നെ കൊണ്ട് നൃത്തം ചെയ്യിക്കാന്‍ ശ്രമിച്ച് പ്രഭുദേവക്ക് വട്ടായി പോയില്ലല്ലോ എന്നും ബച്ചന്‍ പറയുന്നു.

ബിഗ്ബിയുടെ ട്വീറ്റ്:

‘എഴുപത്തിയഞ്ചാം വയസ്സില്‍ ഞാന്‍ നൃത്തം ചെയ്തു. പ്രതിഭാ ശാലിയായ പ്രഭുദേവയുടെ നിര്‍ദേശമനുസരിച്ച് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. നിങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ തന്നെയല്ലേ.

ഭ്രാന്ത് ആസ്പത്രിയില്‍ അല്ല എന്നതില്‍ സന്തോഷം’, ബിഗ്ബി കുറിച്ചു. എന്നാല്‍ നൃത്തം ചെയ്തത് ഏതു ചിത്രത്തിനു വേണ്ടിയാണെന്നു സംബന്ധിച്ച് ബിഗ്ബി ഒന്നും പറഞ്ഞിട്ടില്ല.

 

health

പെരിന്തല്‍മണ്ണയിലെ 15കാരിക്ക് നിപയില്ല; പരിശോധനാഫലം നെഗറ്റീവ്

വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു

Published

on

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് നടത്തിയ സ്രവ പരിശോധനല്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ 30 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. ഐസൊലേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Continue Reading

kerala

‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്‍

Published

on

വർഗീയ വിഷം തുപ്പിയ വെള്ളാപ്പള്ളിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി മന്ത്രി വി.എൻ വാസവൻ. നിർഭയം നിലപാട് പറയുന്ന വ്യക്തിയാണെന്നും ഊർജ്ജസ്വലനായി ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളിയെന്നും വാസവൻ പറഞ്ഞു. വർഗീയ പ്രസംഗത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ പുകഴ്ത്തൽ.

Continue Reading

kerala

വോട്ടര്‍ പട്ടിക: സമയം അപര്യാപ്തം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ മുസ്‌ലിം ലീഗ്‌

Published

on

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തമാണെന്നും ഒരു മാസമായി ദീർഘിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ തിരുവനന്തപുർത്ത് വിളിച്ചു ചേർത്ത യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. കരട് പട്ടികയിൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാൻ അനുവദിക്കേണ്ടത് 15 ദിവസമാണ് എന്ന പഞ്ചായത്തീരാജ് , മുനിസിപ്പൽ ചട്ടങ്ങളിലെ ഭാഗം ചൂണ്ടിക്കാണിച്ചാണ് കമ്മീഷൻ ദിവസം പരിമിതപ്പെടുത്തിയത്. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഗസറ്റ് വിജ്ഞാപനം ഇറക്കി കൂടുതൽ സമയം അനുവദിക്കാം എന്നും അതേ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാധ്യത കമ്മീഷൻ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ 9ന് തന്നെ സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക ഒരു വിഭാഗത്തിന് മാത്രമായി ലഭ്യമായിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു വിഭാഗത്തിന് 30 ദിവസവും മറ്റുള്ളവർക്ക് 15 ദിവസം മാത്രവും പട്ടിക പരിശോധിക്കാൻ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം സമയം ദീർഘിപ്പിക്കുന്നതിൽ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനക്രമീകരിച്ച കരട് പട്ടിക എന്ന നിലയിൽ പരിശോധനക്കും മുഴുവൻ പേരെ ഉൾപ്പെടുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമെല്ലാം കൂടുതൽ സമയം ആവശ്യമാണ്. കഴിഞ്ഞവർഷം പരിമിതമായ എണ്ണം ഓൺലൈൻ രജിസ്‌ട്രേഷൻ നടന്നിട്ടും സൈറ്റ് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇത്തവണ കൂടുതൽ പേർ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് ക്രമീകരണം ഒരുക്കണം. ഗ്രാമപഞ്ചായത്തിൽ 1300 നും മുനിസിപ്പാലിറ്റികളിൽ 1600 നും മുകളിൽ വോട്ടർമാർ ഉള്ള സ്ഥലങ്ങളിൽ മാത്രം രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കുന്ന സ്ഥിതി പോളിങ്ങിൽ വലിയ പ്രതിസന്ധി ഉണ്ടാകും. ലോകസഭ പോളിംഗ് സ്റ്റേഷനുകളിലെ എണ്ണം പോലും 1200 ലേക്ക് പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ മൂന്നു വോട്ട് ചെയ്യേണ്ട പഞ്ചായത്തുകളിൽ 1300 എന്നത് അപ്രായോഗികമാണ്.

ഗ്രാമപഞ്ചായത്തിൽ 700നും മുനിസിപ്പാലിറ്റികളിൽ 1100 നും മുകളിൽ രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കണം. ഹിയറിങ്ങിന് അപേക്ഷകർ നേരിട്ട് ഹാജരാകുന്നതിന് പകരം ബന്ധപ്പെട്ടവർക്ക് രേഖകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കണം. ലോകസഭ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടവർക്ക് ഹിയറിങ് ഘട്ടത്തിൽ രേഖയായി അവ പരിഗണിക്കണം. വർഷങ്ങൾക്കു മുമ്പ് താമസം മാറിയവരെ നീക്കം ചെയ്യുന്നതിന് പല ഘട്ടങ്ങളിലായി അപേക്ഷിച്ചിട്ടും പട്ടികയിൽ തുടരുന്ന സാഹചര്യം കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ വ്യാപകമായി ഉണ്ട്. ഇത് പരിഹരിക്കുന്നതിന് ആക്ഷേപം ഉന്നയിക്കുന്നവർക്ക് അതിൽ സ്വീകരിക്കുന്ന നടപടി വിചാരണ ഘട്ടത്തിൽ തന്നെ ബോധ്യപ്പെടുത്തുന്ന സംവിധാനം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending