ചെന്നൈ: തെന്നിന്ത്യന്‍ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനായി. ബന്ധുവിനെ വിവാഹം ചെയ്യുമെന്ന ഗോസിപ്പുകള്‍ക്കിടെയാണ് നടന്റെ വിവാഹ വാര്‍ത്ത പുറത്തുവരുന്നത്. ബിഹാര്‍ സ്വദേശിനിയായ വധു ഫിസിയോതെറാപ്പിസ്റ്റാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബറിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇടക്കാലത്ത് സൂപ്പര്‍ നടി നയന്‍താരയുമായി പ്രഭുദേവ പ്രണയത്തിലായിരുന്നു.