കേവലം രണ്ടു ദിവസത്തെ ആയുസ്സിനൊടുവില്‍ കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിയുമ്പോള്‍ പരാജയ നോവേറ്റു വാങ്ങുന്നത് അമിത് ഷാ എന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയാണ്.ഭരണം പിടിക്കാന്‍ പരമാവധി തന്ത്രങ്ങള്‍ മെനയുകയും പണവും സ്വാധീനവും വാഗ്ദാനം ചെയ്ത് അവസാന നിമിഷം വരെ അമിത് ഷാ രംഗത്തുണ്ടായിരുന്നു.കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നിന്നും ജെ.ഡി.എസ്സില്‍ നിന്നും അംഗങ്ങളെ ചാക്കിട്ടു പിടിക്കാനും അമിത് ഷായുടെ ആശീര്‍വാദമുണ്ടായിരുന്നു. പല കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കുമുള്ള വാഗ്ദാനം തന്നെ അമിത് ഷായുമായി സംസാരിക്കാമെന്നും വേണ്ടത് ചെയ്യാന്‍ തയ്യാറാണെന്നുമായിരുന്നു. അതുകൊണ്ടു തന്നെ അടികിട്ടുന്നത് അമിത്ഷാ മോദി കൂട്ടുകെട്ടിനാണെന്ന് വ്യക്തം. ഒന്നുമില്ലായ്മയില്‍ നിന്ന് അധികാരത്തിലേറുന്ന അമിത് ഷാ ചാണക്യ തന്ത്രങ്ങള്‍ക്കാണ് കര്‍ണ്ണാടകിയില്‍ ഇരുട്ടടിയേറ്റത്. എന്നാല്‍ ആദ്യം മതലേ പരാജയം മണത്തതു കൊണ്ടു വെളിച്ചത്തേക്ക് വന്നില്ല എന്നു മാത്രം.

. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് കോണ്‍ഗ്രസ്സും നേതാക്കളും കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തിയത്.

നേരത്തെ ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെതിരായ നയതന്ത്ര യുദ്ധത്തിലും കോണ്‍ഗ്രസ്സിനു മുന്നില്‍ അമിത് ഷാക്ക് മുട്ട് മടക്കേണ്ടി വന്നിരുന്നു.

സമുഹ മാധ്യമങ്ങളിലും അമിത് ഷാക്കെതിരായ പോസ്റ്റുകള്‍ വൈറലാവുകയാണ്