നിലപാട് കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത നാല് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) റൂട്ട് മാര്‍ച്ചുകളില്‍ പങ്കെടുത്തതിന് നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്ത് കര്‍ണാടക സര്‍ക്കാര്‍.
ബിദാര്‍ ജില്ലയിലെ ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ചൊവ്വാഴ്ച നോട്ടീസ് അയച്ചു. 2025 ഒക്ടോബര്‍ 7, 2025 ഒക്ടോബര്‍ 13 തീയതികളില്‍ ബിദാര്‍ ജില്ലയിലെ ഔറാദ് (ബി) താലൂക്കില്‍ നടന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ നിങ്ങള്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ജീവനക്കാരെ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതില്‍ നിന്ന് വിലക്കുന്നുവെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലറിനെ തുടര്‍ന്നാണിത്.
ആര്‍എസ്എസ് മാര്‍ച്ചില്‍ പങ്കെടുത്തതിന് ബിദര്‍ ജില്ലയിലെ നാല് അധ്യാപകര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു. ആര്‍എസ്എസ് പഥസഞ്ചലന്‍ പരിപാടിയില്‍ പങ്കെടുത്തതിന് ബസവകല്യണിലെ സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലിലെ പാചകക്കാരനെ സസ്‌പെന്‍ഡ് ചെയ്യുകയും കരാര്‍ അവസാനിപ്പിക്കുകയും ചെയ്തു. റായ്ച്ചൂരിലെ ഒരു പഞ്ചായത്ത് വികസന ഓഫീസറെയും മാര്‍ച്ചില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഡ് ചെയ്തു. ഈ പരിപാടികളില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, ഒരു കോളേജ് പ്രിന്‍സിപ്പല്‍ എന്നിവരുള്‍പ്പെടെ ഗണ്യമായ എണ്ണം സംസ്ഥാന ജീവനക്കാരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തങ്ങളുടെ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ കര്‍ണാടക സംസ്ഥാന ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
2025 ഒക്ടോബറില്‍ സംസ്ഥാന ജീവനക്കാരെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വ്യക്തമായി വിലക്കിക്കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ പൊതു മൈതാനങ്ങളിലോ ആര്‍എസ്എസ് പരിപാടികള്‍ നടത്തരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ
ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പൊതു സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ഈ വിഷയത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു.