Connect with us

film

ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്നു ത്രില്ലിംഗ് ‘ആനന്ദ് ശ്രീബാല’ ട്രെയിലര്‍

നമുക്ക് നോക്കാം ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്നു ത്രില്ലിംഗ് ‘ആനന്ദ് ശ്രീബാല’ ട്രെയിലര്‍

Published

on

‘റിയല്‍ ഇന്‍സിഡന്റ് ബേസ്ഡ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമകള്‍ പ്രേക്ഷകരിലുണ്ടാക്കുന്ന ആകാംക്ഷ ചെറുതല്ല. അതൊരു പൊലീസ് ചിത്രം കൂടിയാണെങ്കില്‍ വന്‍ പ്രതീക്ഷയോടെ ആയിരിക്കും പ്രേക്ഷകര്‍ ചിത്രത്തിനായ് കാത്തിരിക്കുക. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ത്രില്ലിംഗ് ആയ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയ ട്രെയിലര്‍ പ്രേക്ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദിമധ്യാന്തം പിടിച്ചിരുത്തുന്ന മികച്ച ഒരു ത്രില്ലര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

ആനന്ദ് ശ്രീബാലയായ് അര്‍ജ്ജുന്‍ അശോകനാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷം അപര്‍ണ്ണദാസാണ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്. 

Published

on

തമിഴ്‌നാട്ടിലെ പ്രളയബാധിതരായ 300 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനായ നടന്‍ വിജയ്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്.

ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈയിലും പരിസര പ്രദേശത്തും കനത്ത മഴയാണ് പെയ്തത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്നലെ രാത്രി 11 മണിയോടെ പുതുച്ചേരിക്ക് സമീപം വടക്കുകിഴക്ക് പുദുവായ് തീരം കടന്നു.

മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Continue Reading

film

ബോഗയ്ന്‍വില്ല ഒ.ടി.ടിയിലേക്ക്

ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Published

on

അമല്‍ നീരദ് സംവിധാനം ചെയ്ത, ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ‘ബോഗയ്ന്‍വില്ല’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചു വന്ന ജ്യോതിര്‍മയി ആരാധകരെയും സിനിമാ പ്രേമികളെയും ഞെട്ടിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.

ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, ജിനു ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ സിനിമയില്‍ നല്‍കുന്നുണ്ട്. സിനിമയിലെ ‘സ്തുതി’, ‘മറവികളെ പറയൂ…’ എന്നീ ഗാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തിയേറ്റുറകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

 

Continue Reading

film

ഹിപ്പ് ഹോപ്പ് പുതുമ ‘അറിയാല്ലോ’ !! മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഒരു ഗാനത്തിൽ..

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു.

Published

on

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ഗാനത്തിന് സംഗീതം പകർന്നത് ശിവ് പോൾ, എ-ഗാൻ, അനോണിമസ് എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തിൽ ഉൾപ്പെടുത്തിയെന്നിരിക്കുന്നതും ‘അറിയാല്ലോ’യുടെ പ്രത്യേകതയാണ്.

തമിഴ് റാപ്പറായ എ-ഗാൻ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് ‘അറിയാല്ലോ’. തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ശിവ് പോൾ ഒരുപിടി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. വേൾഡ് ക്ലാസ് ഇംഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ ‘അറിയാല്ലോ’ ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും ട്രെൻഡിങ്ങിലാണ്.

Continue Reading

Trending