Connect with us

News

ആർദ്രം 2025 – ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി റമദാൻ റിലീഫ് പദ്ധതികൾ പ്രഖ്യാപിച്ചു

Published

on

തൃത്താല : ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ റമദാൻ റിലീഫ് ആർദ്രം 2025 പ്രഖ്യാപന സമ്മേളനം തൃത്താല കെഎംകെ ഓഡിറ്റോറിയത്തിൽ നടന്നു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിനും പോഷക സംഘടനകൾക്കും റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക സമയമോ സാഹചര്ര്യമോ ഇല്ല എന്നും, മതമോ ജാതിയോ രാഷ്ട്രീയമോ സഹായം നൽകുന്നതിനു മാനദണ്ഡമാകാറില്ല എന്നും ഉത്ഘാടനം പ്രസംഗത്തിൽ ഹമീദലി ശിഹാബ് തങ്ങൾ പരാമർശിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എസ്എംകെ തങ്ങൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സമാദാനത്തിന്റെയും സഹവർതിത്വത്തിന്റെയും പ്രതീകമായി കേരളജനത നെഞ്ചേറ്റിയ തറവാടാണ് പാണക്കാടെന്നും മുസ്ലിം ലീഗിന് മുപ്പത്തിയാറ് കോടി രൂപ ജനം നൽകിയത് ആ വിശ്വാസ്യതയുടെ ഭാഗമാണമെന്നും ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി പ്രഭാഷണത്തിൽ പറഞ്ഞു.

കെഎംസിസി മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് അബൂബക്കർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സലാം മാസ്റ്റർ ആശംസ പ്രസംഗം നടത്തി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ആർദ്രം കോർഡിനേറ്ററുമായ സുബൈർ കൊഴിക്കര ആർദ്രം 2024 പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഖത്തർ കെഎംസിസി മണ്ഡലം പ്രസിഡന്റ്‌ സുഹൈൽ കുമ്പിടി പദ്ധതി വിശദീകരണം നടത്തി.

ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം നാസർ കെ വി ചികിത്സാ ധനസഹായം എസ് എം കെ തങ്ങൾക്കും, ഖത്തർ കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം ഷാഫി തലക്കശ്ശേരി വിദ്യാഭ്യാസ ധനസഹായം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് അലൂരിനും, പ്രവാസി ക്ഷേമ ധന സഹായം കെഎംസിസി മണ്ഡലം സെക്രട്ടറി നിസാർ പി എം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ചെക്കുട്ടി സാഹിബിനും കൈമാറി.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്കും ഓണമ്പള്ളി മുഹമ്മദ്‌ ഫൈസിക്കും കെഎംസിസി മണ്ഡലം കമ്മറ്റിനൽകുന്ന ഉപഹാരം എസ് എം കെ തങ്ങൾ കൈമാറി. കെഎംസിസി മണ്ഡലം കമ്മറ്റിയുടെ മീഡിയവിംഗ് പ്രവർത്തന മികവിനുള്ള ഉപഹാരം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മണ്ഡലം പ്രവർത്തക സമിതി അംഗം മുസ്താക് തിരുമിറ്റക്കോടിന് നൽകി ആദരിച്ചു.

കെഎംസിസി മണ്ഡലം ട്രഷറർ ബഷീർ തൃത്താല നന്ദി പറഞ്ഞ സമ്മേളനത്തിൽ പാലക്കാട്‌ ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ്‌ മുസ്തഫ തങ്ങൾ, ജില്ലാ യൂത്ത്ലീഗ് ഉപാധ്യക്ഷൻ മുനീബ് ഹസ്സൻ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ UT താഹിർ, ഫൈസൽ, പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എപിഎം സക്കരിയ, മണ്ഡലം എം എസ് എഫ് ഭാരവാഹികളായ ഷാക്കിർ, ഉസാമ ടികെ, മുസ്ലിം ലീഗ് നേതാക്കളായ ബീരാവുണ്ണി, സിഎം അലി മാസ്റ്റർ, അലി കുമരനെല്ലൂർ, കെ വി മുസ്തഫ, സക്കീർ കൊഴിക്കര – STU, പത്തിൽ മൊയ്തുണ്ണി നബീസ വാകയിൽ, സെബു സദഖത്തുള്ള – വനിതാ ലീഗ്, മണികണ്ഠൻ – ദളിത് ലീഗ്, കെവി ഹിളർ, പത്തിൽ അലി – IUML തൃത്താല പഞ്ചായത്ത്‌, ഹൈദറലി കെവി – മുൻ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്‌ തുടങ്ങിയവർ വേദിയിൽ സന്നിഹിദരായി.

ഖത്തർ കെഎംസിസി പ്രവർത്തകസമിതി അംഗങ്ങളായ ഉമ്മർ എവി, റഫീഖ് പി കെ, ഫസൽ ചെറുകാട്, ഹനീഫ ചിറ്റപ്പുറം, അനീസ് വി പി, എം എസ് എഫ് നേതാകളായ സിയാദ്, ശാക്കിർ, ഇർഫാൻ, സാബിർ, ജാസിർ തുടങ്ങിയവർ നേതൃത്വം നൽകി.

kerala

മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്‍കി.

Published

on

പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന് യുവതി മൊഴി നല്‍കി. കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്‍കി.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പൊക്കിള്‍കൊടി യുവതി തന്നെ മുറിച്ച് നീക്കി. ശേഷം കുഞ്ഞിനെ ശുചിമുറിയില്‍ വെച്ചു. മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും യുവതി തന്നെയാണ്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.

Continue Reading

News

ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്

ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

Published

on

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും അദ്ദേഹം ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

‘ആയത്തുല്ല അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഈസി ടാര്‍ഗറ്റാണ്. പക്ഷേ അവിടെ സുരക്ഷിതനാണ് ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പോകുന്നില്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും. പക്ഷേ സാധാരണക്കാര്‍ക്കോ അമേരിക്കന്‍ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ തൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു.’- ട്രംപ് വ്യക്തമാക്കി.

തെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം യുഎസ് നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി. ഇറാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.

Published

on

കണ്ണൂരില്‍ നിരവധി പേരെ കടിച്ച് പരിക്കേല്‍പിച്ച തെരുവുനായ ചത്ത നിലയില്‍. ഇന്ന് കണ്ണൂര്‍ നഗരത്തില്‍ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.

ഇന്ന് വൈകീട്ടാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എസ്.ബി.ഐ ജീവനക്കാരന്‍ രജീഷ് (39), എറണാകുളം സ്വദേശി രവികുമാര്‍ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്‌നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), കാഞ്ഞങ്ങാട്ടെ നന്ദന (21), മണിക്കടവിലെ ജിനോ (46) മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), കൂത്തുപറമ്പിലെ സഹദേവന്‍ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന്‍ (71), കടമ്പൂരിലെ അശോകന്‍ (60), നായാട്ടുപാറ സ്വദേശി സീന (52)

കൂത്തുപറമ്പിലെ മനോഹരന്‍ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.

Continue Reading

Trending