പുൽവാമ- ബാലാക്കോട്ട് ആക്രമണങ്ങളെക്കുറിച്ചുള്ളതടക്കം മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നതിന് പിന്നാലെ ചോദ്യമുയർത്തി പാർലമെന്റംഗം മഹുവ മൊയ്ത്ര. ബാലാകോട്ട് ആക്രമണത്തെക്കുറിച്ചും ആർട്ടിക്കിൾ 370 നിർത്തലാക്കുന്നതിനെക്കുറിച്ചും ഒരു ടി.വി അവതാരകന് സർക്കാർ മുൻകൂട്ടി വിവരങ്ങൾ നൽകിയതായി വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് വ്യക്തമാക്കുന്നു. എന്താണ് സംഭവിക്കുന്നത്? ഞാൻ മാത്രമാണോ, നരേന്ദ്രമോദിയും ഷായും ഇതേപറ്റി പ്രതികരിക്കുമെന്ന് കരുതുന്നത്? മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. ടി.വി അവതാരകനെ അറിയിച്ചിട്ടാണോ പ്രധാനമനന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സൈനിക ആക്രമണങ്ങൾ നടത്തുന്നതെന്ന് രാജ്യത്തിന് അറിയേണ്ട ആവശ്യമുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു. ആന്റി നാഷനൽ ബി.ജെ.പി അർണബ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ മുന്നിലെത്തി നിൽക്കുന്നതിനിടേയാണ് തൃണമൂല എം.പിയുടെ ട്വീറ്റ്.

https://twitter.com/MahuaMoitra/status/1350633247588270080?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1350633247588270080%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Farnab-goswami-vs-mahua-moitra-699712

അതേസമയം ‘ആന്റി നാഷനൽ ബി.ജെ.പി അർണബ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. പുൽവാമയിലെ ഭീകരാക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ദേശദ്രോഹിയായ അർണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ അർണബിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രാജ്യത്തിന് അറിയണം ഏത് രാജ്യദ്രോഹിയാണ് ബാലക്കോട്ട് സ്ട്രൈക്കിനെക്കുറിച്ച് മുൻകൂട്ടി അർണബിനോട് പറഞ്ഞതെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ ട്വീറ്റ്. രാജ്യ സുരക്ഷയെക്കാൾ വലുതാണോ ടി.ആർ.പി എന്ന് ട്രൈബൽ ആർമി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അർണബിന് ബാലക്കോട്ട് സ്ട്രൈക്കിനെക്കുറിച്ച് വിവരം നേരത്തെ എത്തിച്ചതെന്നാണ് മറ്റൊരു ട്വീറ്റ്. അർണബിനെ അറസ്റ്റ് ചെയ്യണമെന്നതുൾപ്പെടെ ഒരു ലക്ഷത്തിനടുത്ത് ട്വീറ്റുകളാണ് അർണബ് ഗോസ്വാമിക്കെതിരെ വന്നിരിക്കുന്നത്.

അർണബിന്റെ വാട്‌സ് ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതും അവിശ്വസീനയുമാണെന്നും ഇത് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും പുൽവാമയിൽ നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ കുടുംബം കുറ്റപ്പെടുത്തിയിരുന്നു.