തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ യുവതിയെ ലൈംഗികമായ പീഡിപ്പിച്ചുവരികയായിരുന്നു. ഇതിനിടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കാനായിരുന്നു ശ്രമം. യുവതി ഇതിനെ എതിര്‍ത്തതോടെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കലാക്കി. പിന്നീട് നഗ്‌നചിത്രങ്ങളും വീഡിയോകളും കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി േെപാലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച എറണാകുളത്തുനിന്നാണ് നോബിളിനെ പിടികൂടിയത്.