പനാജി: കുപ്രസിദ്ധ മയക്കു മരുന്ന് മാഫിയ സംഘാംഗം ടൈഗര്‍ മുസ്തഫ അറസ്റ്റില്‍. ഞായറാഴ്ച രാത്രിയില്‍ ഗോവയില്‍ വെച്ച് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് മുസ്തഫയെ പിടികൂടിയത്.

എന്‍.സി.ബിയുടെ മുംബൈ, ഗോവ യൂനിറ്റുകള്‍ സംയുക്തമായാണ് ഇയാള്‍ താമസിച്ചു വരികയായിരുന്ന ഹോട്ടലില്‍ റെയ്ഡ് നടത്തുകയും ടൈഗര്‍ മുസ്തഫയെ പിടികൂടുകയും ചെയ്തത്. ഹോട്ടലുടമയും ഇയാള്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.

ഹോട്ടല്‍ മുറിയില്‍ നിന്ന് വലിയ അളവില്‍ മയക്കു മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.