Video Stories
ആണവ കരാറില്‍ നിന്ന് പിന്മാറ്റം ട്രംപിനെതിരെ സഖ്യരാഷ്ട്രങ്ങള്‍

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമല്ല. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും യു.എന്നിലെ വന്‍ശക്തി രാഷ്ട്രങ്ങളും ഒന്നടങ്കം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ട്രംപിന്റെ ശൈലി ഇവിടെയും പ്രകടമായി. ‘തന്നിഷ്ടം’ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ട്രംപ് തയാറില്ല. ട്രംപിന്റെ പ്രഖ്യാപനം മധ്യപൗരസ്ത്യ ദേശത്ത് രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും. സന്തോഷിപ്പിക്കുക, ഇസ്രാഈലിനെയും. അതേസമയം, എണ്ണ വിപണിയിലുണ്ടാകുന്ന വില വര്‍ധന ലോകത്താകെ പ്രതിസന്ധി ക്ഷണിച്ചുവരുത്തുമെന്നതിലും സംശയമില്ല. ഫലസ്തീന്‍ മുഖ്യ അജണ്ടയാക്കി ഐക്യപ്പെട്ട് വന്ന അറബ് ലോകത്തിന്റെ നീക്കം ഇറാന്‍ വിരുദ്ധതയുടെ പേരില്‍ തകിടം മറിക്കാന്‍ ട്രംപിനും ഇസ്രാഈലിനും സാധിക്കുമെന്നതാണ് പുതിയ നീക്കത്തിന്റെ നിഗൂഢ താല്‍പര്യം എന്ന് സംശയിക്കുന്നവരാണ് പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചിന്തകര്‍ ഏറേയും.
2015ലെ ആണവ കരാര്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത ഇല്ലാതാക്കാന്‍ വളരെയേറെ സഹായകമായി. (അതേസമയം, ഇസ്രാഈലിന്റെ ആണവ പദ്ധതി ഇപ്പോഴും നിര്‍ത്തിയില്ല. ആണവ നിലയം പരിശോധിക്കാന്‍ പോലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ അനുവദിക്കുന്നുമില്ല) വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇറാനെ വരുതിയില്‍ കൊണ്ടുവരാനും കരാറില്‍ ഒപ്പ് വെപ്പിക്കാനും കഴിഞ്ഞത്. ഒബാമ ഭരണകൂടം ഇതിനെ വന്‍ നേട്ടമായി വിശേഷിപ്പിച്ചു. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വന്‍ശക്തി രാഷ്ട്രങ്ങളും ജര്‍മ്മനി, യു.എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഒപ്പുവെച്ചു. ചരിത്ര പ്രാധാന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ തുടക്കത്തില്‍ തന്നെ പിന്മാറാന്‍ ശ്രമം നടത്തി. മറ്റ് രാഷ്ട്രങ്ങള്‍ കരാറില്‍ ഉറച്ചുനിന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും കരാറില്‍ നിന്ന് പിന്മാറരുതെന്ന് ട്രംപിനോട് നേരിട്ട് വാഷിംഗ്ടണിലെത്തി അഭ്യര്‍ത്ഥിച്ചതാണ്. പക്ഷെ, അടുത്ത സുഹൃദ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്, അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഉത്തര കൊറിയയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയെ പോലും ട്രംപിന്റെ നിലപാട് ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ഒബാമ ഭരണകൂടം സ്വീകരിച്ച സമീപനം മിക്കവയും ട്രംപ് തിരുത്തുകയോ, അവയില്‍ നിന്ന് പിന്മാറുകയോ ചെയ്യുകയാണ്. അമേരിക്കന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് ഗുണകരമായ ‘ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി’ അവസാനിപ്പിച്ചതും കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തിന്‍ നിന്ന് പിന്മാറിയതും വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാരീസ് കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞ ട്രംപ്, പലപ്പോഴും രാഷ്ട്രാന്തരീയ മര്യാദ കാറ്റില്‍ പറത്തി. സഖ്യരാഷ്ട്രങ്ങളില്‍ നിന്ന് പോലും ഒറ്റപ്പെട്ടു. ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നില്‍ ചരട് വലിച്ചത് അമേരിക്കയിലെ സിയോണിസ്റ്റ് ലോബിയും ഇസ്രാഈലുമാണെന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലേറെ രേഖകള്‍, 183 സി.ഡികളും ഇസ്രാഈലി ചാര സംഘടനയായ മൊസാദിന്റെ കൈവശമുണ്ടെന്ന് കഴിഞ്ഞാഴ്ചയാണ് ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്. ട്രംപിന് തീരുമാനം എടുക്കാന്‍ വഴി സൗകര്യപ്പെടുത്തുകയായിരുന്നു നെതന്യാഹുവിന്റെ നിഗൂഢ ലക്ഷ്യമെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖനായിരുന്ന ഉദ്യോഗസ്ഥന്‍ ‘ഇവയൊക്കെ പഴയ രേഖകള്‍ ആണെ’ന്ന് തള്ളിപ്പറഞ്ഞതോടെ നെതന്യാഹുവിന്റെ ആരോപണത്തിന് അല്‍പായുസ് മാത്രമായി. അതേസമയം ഇറാന്‍ ആണവ കരാര്‍ ലംഘിച്ചതായി വൈറ്റ് ഹൗസിന് തെളിയിക്കാന്‍ കഴിഞ്ഞില്ല. കരാര്‍ വഴി മേഖലയിലെ അണ്വായുധ കിടമത്സരം ഒഴിവാക്കപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. അണ്വായുധ പദ്ധതി ഇറാന്‍ നിര്‍ത്തിവെച്ചതായി ആണവ നിലയങ്ങള്‍ പരിശോധിച്ച അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു. കരാര്‍ റദ്ദാക്കി മുന്‍ ഉപരോധ തീരുമാനം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ പ്രയാസപ്പെടും. ഇറാന്‍ കരാറുമായി മുന്നോട്ട് പോകുമെന്നാണ് പ്രസിഡണ്ട് ഹസന്‍ റുഹാനിയുടെ പ്രസ്താവന. അമേരിക്ക ഒഴികെ കരാറില്‍ ഒപ്പിട്ട രാഷ്ട്രങ്ങളും കരാറിന് ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ട്രംപ് ഭരണകൂടം വിഷമസന്ധിയിലാകും. അമേരിക്കയുടെ മാത്രം ഉപരോധം മുന്‍കാലങ്ങളെ പോലെ ഇറാന് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയില്ല. ട്രംപിന്റെ തീരുമാനം മറികടക്കാന്‍ ഇറാന്‍, അന്താരാഷ്ട്ര വിനിമയം ‘ഡോളറി’ന് പകരം ‘യൂറോ’വിലേക്ക് മാറ്റാന്‍ രണ്ടാഴ്ച മുമ്പ് തന്നെ തീരുമാനം പ്രഖ്യാപിച്ചത് അവരുടെ പ്രയാസം ലഘൂകരിക്കും.
സഊദി നേതൃത്വത്തില്‍ എണ്ണ ഉല്‍പാദക രാഷ്ട്ര സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള പ്രമുഖ ഉല്‍പാദക രാഷ്ട്രമായ റഷ്യയും ചേര്‍ന്ന് നടത്തിവന്ന നീക്കത്തെ ട്രംപിന്റെ തീരുമാനം ബാധിക്കും. ഇറാന്‍ എണ്ണയുടെ അഭാവം എണ്ണ വില ഉയര്‍ത്തുമ്പോള്‍ തിരിച്ചടിയാവുക അമേരിക്കയെ ആയിരിക്കും. ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാന്‍ എണ്ണ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാണ്. വിലക്കയറ്റം തടുത്തുനിര്‍ത്താന്‍ ഇത്തരം ഇടപാടുകള്‍ പ്രയോജനപ്പെടും.
അറബ് ലോകത്തെ പ്രമുഖ രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലബനാനില്‍ ശിയാ വിഭാഗത്തിന് തെരഞ്ഞെടുപ്പിലുണ്ടായ മേധാവിത്തവും സിറിയയില്‍ ഇറാന്‍ പിന്തുണയുള്ള ബശാറുല്‍ അസദിനുണ്ടായ വിജയവും അറബ് (സുന്നി) രാഷ്ട്രങ്ങളെ അസ്വസ്ഥരാക്കുക സ്വാഭാവികം. മധ്യ പൗരസ്ത്യ ദേശത്ത് ഇറാന്‍ സ്വാധീനം വളരുന്നതില്‍ പൊതുവെ ആശങ്ക ഉണര്‍ത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തെ ചൂഷണം ചെയ്യുകയും അതോടൊപ്പം ഇസ്രാഈലിന് എതിരായ അറബ് ലീഗ് നീക്കത്തെ തന്ത്രപൂര്‍വം ഒഴിവാക്കുകയുമാണ് അമേരിക്കയുടെ നയതന്ത്ര നീക്കമത്രെ.
കഴിഞ്ഞ മാസം സഊദിയില്‍ നടന്ന അറബ് ഉച്ചകോടി അമേരിക്കയുടെ ഇസ്രാഈല്‍ അനുകൂല നീക്കത്തിന് എതിരെ ആഞ്ഞടിച്ചതാണ്. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കാനുള്ള ട്രംപിന്റെ സമീപനം നഖശിഖാന്തം ഉച്ചകോടി എതിര്‍ത്തു. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും സഊദി രാജാവും ജോര്‍ദ്ദാന്‍ രാജാവും ട്രംപിന്റെ തീരുമാനത്തിന് എതിരെ ശക്തമായ നിലപാടും സ്വീകരിച്ചു. ശിയാ-സുന്നി വിഭജനത്തിലൂടെ ഐക്യത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഒരിക്കല്‍ കൂടി അമേരിക്കക്ക് ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. ഫലസ്തീന്‍ പ്രശ്‌നം ഒരിക്കല്‍ കൂടി മുഖ്യ അജണ്ടയില്‍ നിന്ന് വഴുതിമാറുമോ എന്നാണ് ആശങ്ക. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും പതിറ്റാണ്ടുകളായി ബാഹ്യശക്തികള്‍ ആണ്. ട്രംപിന്റെ പുത്തന്‍ നിലപാട്, പശ്ചിമേഷ്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. അവയുടെ അവസാന ഫലം കൊയ്‌ത്തെടുക്കുകയും ബാഹ്യശക്തികള്‍ തന്നെ. സംശയമില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍
-
crime3 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
-
Cricket3 days ago
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്