അവസാന മത്സരത്തില്‍ ജയിച്ചുകയറാനായെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‌സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ എത്താനായില്ല. വിന്‍സെന്റെ കല്‍ഡറോണില്‍ നടന്ന മത്സരത്തില്‍ രണ്ട് പാദങ്ങളിലായി രണ്ടിനെതിരില്‍ നാല് ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനല്‍ പോരാട്ടക്കളത്തിലേക്ക് ഒരുങ്ങിക്കഴിഞ്ഞു.

ഇത് പതിനഞ്ചാം തവണയാണ് റയല്‍ യുറോപ്യന്‍ കിരീട പോരാട്ടത്തിന് ഫൈനല്‍ ടിക്കറ്റെടുക്കുന്നത്. ഫൈനല്‍ അവസാന വിസില്‍ മുഴക്കത്തിന്റെ താളത്തില്‍ ക്രിസ്റ്റിയാേേനായും സംഘവും ചരിത്രത്തിലേക്കായിരുന്നു നടന്നു കയറിയയത്.

കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ ഇനി ജൂണ്‍ മൂന്നിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ യുവന്റസിനെ റയല്‍ മാഡ്രിഡ് നേരിടും..