ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് ജയം. ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയ മാനഞ്ചര്‍ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഒന്‍പതാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസാണ് വിജയഗോള്‍ നേടിയത്.

പരിശീലകന്‍ എന്ന നിലയില്‍ പെപ്പ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ സിറ്റിനേടുന്ന 500ാം വിജയമാണിത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആഴ്‌സനല്‍ സമനിലയില്‍ തളച്ചു(0-). സതാപ്ടണെ ആസ്റ്റണ്‍വില്ല എതിരില്ലാത്ത ഒരുഗോളിന് കീഴടക്കി. വില്ലയ്ക്കായി റോസ് ബാര്‍ക്ലി ലക്ഷ്യംകണ്ടു.