തിരുവനന്തപുരം: ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് വാട്‌സ്ആപ്പ് ചാറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണുവാണ് മരിച്ചത്.

സുഹൃത്ത് വിമലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ കുത്താണ് വിഷ്ണുവിന്റെ മരണത്തിനിടയാക്കിയത്.

വാട്‌സാപ് ചാറ്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ആശുപത്രിയിലുള്ള വിമല്‍ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ കേസെടുത്തു