ഹൈദരാബാദ്: ഹൈദരാബാദിലെ മസാബ് ടാങ്ക് ഏരിയയിലുള്ള താമസ സ്ഥലത്ത് ബാങ്ക് സി.ഇ.ഒക്ക് വെടിയേറ്റു. പ്രാദേശിക ബാങ്കായ കെ.ബി.എസിന്റെ സി.ഇ.ഒ മന്മഥ് ദലായിക്കാണ് വെടിയേറ്റത്.
ആസ്പത്രിയിലേക്ക് മാറ്റിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫ്‌ളാറ്റിലെത്തിയ അജ്ഞാതന്‍ സെക്യൂരിറ്റി ജീവനക്കാരനോട് ദലായിയുടെ തമാസസ്ഥലം അന്വേഷിച്ചിരുന്നു. ഏതാനും മിനുട്ടുകള്‍ക്കകം ദലായിയുടെ വീടിന് പുറത്ത് വെടിയൊച്ച കേട്ടതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓടിയെത്തിയപ്പോള്‍ ദലായ് വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്.
ഉടന്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. കാലിനാണ് വെടിയേറ്റിരിക്കുന്നത്. അക്രമിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വെങ്കിടേശ്വര റാവു പറഞ്ഞു.
ബൈക്കിലാണ് അക്രമി എത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.