ക്യാമ്പ്‌നൗ: സ്പാനിഷ് ലീഗില്‍ ലയണല്‍ മെസിയുടെ ഇരട്ടഗോളില്‍ അത്‌ലറ്റികോ ബില്‍ബാവോയെ കീഴടക്കി ബാഴ്‌സലോണ. സ്വന്തംതട്ടകത്തില്‍ നടന്ന മത്സരത്തില്‍ 3-2നാണ് ബാഴ്‌സ വിജയിച്ചത്. ഇതോടെ സീസണില്‍ ആദ്യമായി ആദ്യമൂന്നില്‍ മെസിയുടെ സംഘം സ്ഥാനംപിടിച്ചു. 38, 62 മിനിറ്റുകളിലാണ് മെസി ലക്ഷ്യംകണ്ടത്.

ഗോണ്‍സാലസാണ് ബാഴ്‌സയുടെ ആദ്യഗോള്‍നേടിയത്. നിലവില്‍ 38 പോയന്റുമായി അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്. 36പോയന്റോടെ റയല്‍ മാഡ്രിഡ് രണ്ടാമതും 31 പോയന്റുള്ള ബാഴ്‌സ മൂന്നാമതുമാണ്.

അതേസമയം, കോപ്പ ഡെല്‍റെ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് കാലിടറി. മൂന്നാംഡിവിഷന്‍ ക്ലബായ ക്രൊനെല്ലയാണ് ഏകപക്ഷീയമായ ഒരുഗോളിന് അത്‌ലറ്റികോയെ കീഴടക്കിയത്. ഇതോടെ അത്‌ലറ്റികോ കോപ്പയില്‍ നിന്ന് പുറത്തായി