Connect with us

Culture

ബംഗളൂരുവില്‍ കോടികളുടെ നോട്ടു വേട്ട; അഞ്ചു കോടിയും പുതിയ 2000 നോട്ടുകള്‍

Published

on

ബംഗളൂരു: ആദായ നികുതി വകുപ്പ് ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയുടെ പുതിയ 2000രൂപ നോട്ടുകള്‍ കണ്ടെത്തി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഇവരില്‍ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയ കണക്കില്‍പെടാത്ത ആറു കോടിയുടെ നോട്ടുകളില്‍ ഇത്രയധികം പുതിയ 2000 നോട്ടുകള്‍ കണ്ടെത്തിയത് ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് വകുപ്പ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ബംഗളൂരിലെ പരിശോധന.
പിടിയിലായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്ത് വിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാറിന്റെ നോട്ടു പിന്‍വലിക്കല്‍ നടപടിയില്‍ രാജ്യം നോട്ടിനായി നെട്ടോട്ടം തിരിയുമ്പോള്‍ പ്രമുഖ നഗരങ്ങളിലെ നോട്ടുവേട്ട ആശങ്കയുളവാക്കുന്നുണ്ട്. പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവമെന്നതും പ്രത്യേകതയാണ്.

അതേസമയം, ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ള സാഹചര്യത്തില്‍ ഇത്രയും പുതിയ നോട്ടുകള്‍ പിടിക്കപ്പെട്ടവരുടെ കയ്യില്‍ എങ്ങനെ എത്തിയെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ആദായനികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ വിവിധ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോയോളം സ്വര്‍ണവും ആറ് കിലോയുടെ ആഭരണങ്ങളും കണ്ടെത്തി. ആഡംബര കാറായ ലംബോര്‍ഗിനിയടക്കം നിരവധി വാഹനങ്ങളും റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

നെയ്മര്‍ സാന്റോസിലേക്ക്‌

ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Published

on

2025 സീസണ്‍ അവസാനത്തോടെ സഊദി ക്ലബ് അല്‍ഹിലാലുമായി കരാര്‍ അവസാനിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്റര്‍ മിയാമിയിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

2023ല്‍ റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് അല്‍ഹിലാലിലെത്തിയ നെയ്മറിന് പരിക്ക് കാരണം സഊദി പ്രോ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാനായില്ല. ഏഴ് മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയ നെയ്മര്‍ ഒരു ഗോളാണ് നേടിയത്. ഇതോടെ സീസണ്‍ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി.

അമേരിക്കന്‍ ക്ലബായി ഇന്റര്‍ മിയാമിയിലേക്ക് നെയ്മര്‍ ചേക്കേറുമെന്നും വാര്‍ത്ത പ്രചരിച്ചു. പിഎസ്ജില്‍ സഹതാരമായിരുന്ന ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലെ സാന്നിധ്യവും ഈ നീക്കത്തിന് ശക്തി പകര്‍ന്നു. മുന്‍ ബാഴ്‌സ സഹതാരം ലൂയി സുവാരസും കരിയറിലെ അവസാനകാലത്ത് അമേരിക്കല്‍ ക്ലബിലാണ് കളിക്കുന്നത്. നെയ്മര്‍ കൂടി എത്തിയാല്‍ ബാഴ്‌സയിലെ പഴയ എംഎസ്എന്‍ ത്രയം വീണ്ടും കളത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2017ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് വിട്ടതോടെയാണ് ഈ ത്രയം അവസാനിച്ചത്.

ഫുട്‌ബോള്‍ കരിയറില്‍ വഴിത്തിരിവായ സാന്റോസിലേക്ക് മടങ്ങുക വഴി 2026 ഫിഫ ലോകകപ്പും നെയ്മര്‍ ലക്ഷ്യമിടുന്നു. സാന്റോസിനായി 177 മത്സരങ്ങളില്‍ നിന്നായി 107 ഗോളുകളാണ് ബ്രസീലിയന്‍ അടിച്ചുകൂട്ടിയത്. നെയ്മര്‍ ക്ലബ് വിടുന്നതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെയെത്തിക്കാനാണ് അല്‍ഹിലാല്‍ ശ്രമം നടത്തുന്നത്.

Continue Reading

kerala

സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം: ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

Published

on

കൂത്താട്ടുകുളം നഗരസഭയിൽ നിന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചേക്കും. ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക.

കൂത്താട്ടുകുളം വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പുതിയ യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും നിയമസഭ ഇന്ന് പാസാക്കും. തുടർന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.

Continue Reading

Film

വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍; ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും

വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.

Published

on

നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനായകന്‍ ആളുകളെ അസഭ്യം പറയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.

വിനായകന്റെ തന്നെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല.

 

Continue Reading

Trending