വാഷിങ്ടണ്‍ ഡിസി: വനിതകളെ മാത്രം ഉള്‍പ്പെടുത്തി, നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ മാധ്യമസംഘത്തെ പ്രഖ്യാപിച്ചു. ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിങ്ഫീല്‍ഡ് ആണ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍. ഡെമോക്രാറ്റിക് വക്താവ് ജെന്‍ സാക്കിയാണ് പ്രസ് സെക്രട്ടറി.
41കാരിയായ സാക്കി ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്ത് കമ്യൂണിക്കേഷന്‍ ഡയറ്ക്ടറായി സേവനം ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രസിഡണ്ടിന്റെ മാധ്യമ സംഘം വരുന്നത്.
പൂര്‍ണമായി വനിതകള്‍ മാത്രം ഉള്‍പ്പെട്ട ഒരു മാധ്യമസംഘത്തെ പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. മൊത്തം ആറ് നിയമനങ്ങളാണ് ബൈഡന്‍ നടത്തിയിട്ടുള്ളത്. ആഷ്‌ലി എറ്റിനെ, പിലി തോബാര്‍, എലിസബത്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖര്‍. ഇവരുടെ നിയമനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം വേണ്ടതില്ല.
Be the first to write a comment.