ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതി വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചു. കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 65-ഓളം പേരെ ഇന്നലെ ചോദ്യം ചെയ്തു.