തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേസിലെ നാലാം പ്രതിയും ആലത്തൂര്‍ സ്വദേശിയുമായ വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ഏഴരയോടെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു.

aad971f3-7d97-49a1-8c71-6d68c1e307b1

ആളുകള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ ജില്ലാ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
തിരൂര്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച വിപിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

5154a343-dbd7-4be7-9c8a-e1aa6aa21708

വിപിന്റെ മരണത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
2016 നവംബര്‍ 19നാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ കൊല്ലപ്പെട്ടത്.