മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതി വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ആലത്തിയൂര്‍ സ്വദേശി സാബിനു, തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്.

ഡിവൈഎസ്പിമാരായ എം.പി മോഹനചന്ദ്രന്റെയും വി.എ ഉല്ലാസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു.

ആഗസ്ത് 24ന് രാവിലെ എട്ടു മണിയോടെയാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയായ വിപിനെ ചമ്രവട്ടം പാതയില്‍ പുളിഞ്ചോടിനു സമീപത്തായി വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.