തിരൂര്‍: തിരൂര്‍ റവന്യൂ താലൂക്കില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉച്ചക്ക് രണ്ടു മണി മുതല്‍ എട്ടു മണിവരെയാണ് ഹര്‍ത്താല്‍. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നാലാം പ്രതി വിപിന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 144 വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.