തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതികളുടെയും ഗൂഢാലോചന കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷയാണ് ജില്ലാകോടതി ഇന്ന് പരിഗണിച്ചത്. നേരത്തേ രണ്ടുതവണ പരപ്പനങ്ങാടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തിരൂരില്‍ മതം മാറിയതിനെ തുടര്‍ന്നാണ് ഫൈസലിനെ വെട്ടിക്കൊന്നത്.

പ്രതികളായ ഫൈസലിന്റെ ബന്ധുക്കളായ പുല്ലാണി വിനോദ്, പുല്ലാണി സജീഷ് എന്നിവരും പുളിക്കല്‍ ഹരിദാസന്‍, ജ്യേഷ്ഠന്‍ ഷാജി, ചാനത്ത് സുനില്‍, പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ്, കളത്തില്‍ പ്രദീപ്, പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ്, തിരൂര്‍ പുല്ലൂണി കണക്കന്‍ പ്രജീഷ്, വള്ളിക്കുന്ന് ശീജേഷ്, വെള്ളിയാമ്പുറം ചൂലന്‍കുന്ന് സുധീഷ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.