Connect with us

india

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു: രാഹുല്‍ ഗാന്ധി

‘രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കി’

Published

on

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും പരസ്പരം അതിനു പ്രേരിപ്പിച്ചു. അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ അല്ലാത്തവര്‍ക്കെതിരെ ബി.ജെ.പി ജാട്ടുകളെ കുത്തിയിളക്കി.

‘ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ഞാനിവിടെയുണ്ട്. ആദിവാസികളും ദളിതുകളും അടങ്ങുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയത് തെറ്റാണെങ്കില്‍, ഒ.ബി.സികളുടെ ഭരണ പങ്കാളിത്തത്തിനായി ഞാനത് തുടരും -രാഹുല്‍ ഗാന്ധി പറഞ്ഞു.

25 മുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ബി.ജെ.പി എഴുതിത്തള്ളിയെന്നും എന്നാല്‍, യു.പി.എ ഭരണകാലത്ത് കര്‍ഷകരുടെ 72,000 കോടി രൂപയുടെ കടം ലഘൂകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ജാര്‍ഖണ്ഡിലെ കര്‍ഷകരുടെ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയോ? മുതലാളിമാരുടെ കടങ്ങള്‍ തള്ളുന്നതിനിടയില്‍ ബി.ജെ.പി നിങ്ങളുടെ കടങ്ങള്‍ ഒരിക്കലും എഴുതിത്തള്ളില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രാഹുല്‍ ഗാന്ധിയുടെ രണ്ടാം ജാര്‍ഖണ്ഡ് സന്ദര്‍ശനമായിരുന്നു. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് വോട്ടെണ്ണലും നടക്കും.

 

india

മായാത്ത മുറിപ്പാട്; ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 32 വര്‍ഷം

ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമായി സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 32 വര്‍ഷം.

Published

on

ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമായി സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 32 വര്‍ഷം. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിതുയര്‍ത്തി. കരം നല്‍കിയ ഭൂമിയില്‍ പള്ളിയുടെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം ബാബരി മസ്ജിദ് തകര്‍ത്തതോടെ പട്ടികയിലുള്ള കൂടുതല്‍ പള്ളികള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. മനസ്സാക്ഷ് അല്‍പമെകിലും ബാക്കിയുള്ള മനുഷ്യര്‍ക്കിടയില്‍ മായാത്ത മുറിപ്പാടായി നിലനില്‍ക്കുകയാണ് ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ ബാബരി മസ്ജിദ്.

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ പദ്ധതിക്കൊടുവില്‍ കോടതിയെ പോലും നോക്കുകുത്തിയാക്കി സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കുകയായിരുനന്ു. 32 വര്‍ഷം കഴിഞ്ഞിട്ടും ഈ കൊടുംകൂറ്റത്തിന് ഒരാളെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല. ബാബരി മസ്ജിദ് തകര്‍ത്തതില്‍ ആസൂത്രണമോ ക്രിമിനല്‍ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ട ചരിത്രവും എഴുതി തള്ളാനാവില്ല.

അയോധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പുരില്‍ പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അയോധ്യ തകര്‍ക്കത്തില്‍ പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന മുന്‍ ചിഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ തുറന്നുപറച്ചില്‍ ഏറെ വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു.

ഗ്യാന്‍വാപിയും മധുര ശാഹി ഈദ് ഗാഹ് മസ്ജിദും കടന്ന്, സംഭല്‍ ശാഹി ജമാമസ്ജിദും, അജ്മീര്‍ ദര്‍ഗയും, ഡല്‍ഹി ജമാമസ്ജിദുമെല്ലാം കോടതി കയറുകയാണ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോഴും സംഘ്പാറിവര്‍ അവകാശവാദം ഉന്നയിക്കുന്ന മസ്ജിദുകളില്‍ സര്‍വേക്ക് അനുമതി നല്‍കുന്ന കോടതികളുടെ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ്.

 

Continue Reading

film

അതിരാവിലെയുള്ള ഷോ വേണ്ട; ബെംഗളൂരുവില്‍ ‘പുഷ്പ 2’ പ്രദര്‍ശനത്തിന് വിലക്ക്‌

പുലര്‍ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്‍ ഉടമകള്‍ക്ക് റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നോട്ടീസ് നല്‍കിയത്

Published

on

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുഷ്പ 2 ഇന്ന് പുലര്‍ച്ചയോടെ തന്നെ തീയറ്ററുകളില്‍ എത്തിക്കഴിഞ്ഞിരുന്നു. അല്ലു അര്‍ജുന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ദിവസം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബെംഗളൂരു അര്‍ബണ്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണര്‍ ചിത്രത്തിന്റെ അതിരാവിലെയുള്ള ഷോ റദ്ദാക്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്‍ ഉടമകള്‍ക്ക് റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നോട്ടീസ് നല്‍കിയത്. ബെംഗളൂരുവിലെ 40 സിംഗിള്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനം റദ്ദാക്കാനാണ് നിര്‍ദേശം.

1964-ലെ കര്‍ണാടക സിനിമാസ് ഭേദഗതി നിയമം പ്രകാരം ചലച്ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്പ് ആരംഭിക്കാന്‍ പാടില്ലാ. അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാനും പാടുള്ളൂ. ഈ വര്‍ഷം തന്നെ റിലീസിനെത്തിയ പല സിനിമകളും ഈ നിയമം പാലിച്ചിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.

‘പുഷ്പ: ദി റൈസി’ എന്ന വന്‍ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു.

രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. പ്രകാശ് രാജ്, ജഗപതി ബാബു, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.

 

Continue Reading

india

ഇത് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്ന പുതിയ ഇന്ത്യ: രാ​ഹു​ൽ ഗാ​ന്ധി

അം​ബേ​ദ്ക​റു​ടെ ഭ​ര​ണ​ഘ​ട​ന​ക്ക് അ​ന്ത്യം കു​റി​ക്കു​ന്ന രാ​ജ്യ​മാ​യി ഇ​ത് മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും സം​ഭ​ലി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഗാ​സി​പു​രി​ൽ യു.​പി പൊ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി രാ​ഹു​ൽ തു​ട​ർ​ന്നു.

Published

on

​ത് ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ ഇ​ന്ത്യ​യാ​ണെ​ന്ന് പ്രതിപക്ഷ നേതാവ്‌ രാ​ഹു​ൽ ഗാ​ന്ധി. അം​ബേ​ദ്ക​റു​ടെ ഭ​ര​ണ​ഘ​ട​ന​ക്ക് അ​ന്ത്യം കു​റി​ക്കു​ന്ന രാ​ജ്യ​മാ​യി ഇ​ത് മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും സം​ഭ​ലി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഗാ​സി​പു​രി​ൽ യു.​പി പൊ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​ക്കാ​ട്ടി രാ​ഹു​ൽ തു​ട​ർ​ന്നു.

ത​ങ്ങ​ൾ പോ​രാ​ട്ടം തു​ട​രു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​ക്ക് ഭ​ര​ണ​ഘ​ട​ന ന​ൽ​കി​യ അ​വ​കാ​ശ​മാ​ണ് യു.​പി പൊ​ലീ​സ് ത​ട​ഞ്ഞ​ത്.

സ്വ​ന്ത​മാ​യോ ​പൊ​ലീ​സി​ന്റെ കൂ​ടെ​യോ പോ​കാ​ൻ ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും സ്വീ​ക​രി​ച്ചി​ല്ല. ഇ​പ്പോ​ൾ തി​രി​ച്ചു​പോ​യാ​ൽ കു​റ​ച്ചു ദി​വ​സം ക​ഴി​ഞ്ഞു പോ​കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത് -രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

സം​ഭ​ലി​ൽ എ​ന്ത് സ​മാ​ധാ​ന​മാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത് -പ്രി​യ​ങ്ക

യു.​പി​യി​ൽ രാ​ഹു​ലി​നു പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ സം​ഭ​ലി​ൽ എ​ന്ത് സ​മാ​ധാ​ന​മാ​ണ് പു​നഃ​സ്ഥാ​പി​ച്ച​തെ​ന്ന് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​യ​നാ​ട് എം.​പി പ്രി​യ​ങ്ക ഗാ​ന്ധി ചോ​ദി​ച്ചു. സം​ഭ​ൽ സ​ന്ദ​ർ​ശി​ച്ച് അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കു​ക​യെ​ന്ന​ത് പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​ധി​കാ​ര​മാ​ണ്.

ഭ​ര​ണ​ഘ​ട​ന പ​ദ​വി​യി​ലി​രി​ക്കു​ന്ന ഒ​രാ​​ളെ ഇ​ത്ത​ര​ത്തി​ൽ ത​ട​യാ​നാ​വി​ല്ല. യു.​പി പൊ​ലീ​സി​നൊ​പ്പം താ​ൻ ഒ​റ്റ​ക്ക് പോ​കാ​ൻ ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​തു​പോ​ലും കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Continue Reading

Trending