തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.

ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്നു. റോഡ് ഉപരോധിച്ചവരെ അറസ്റ്റു ചെയ്തു നീക്കം ചെയ്യുന്നതിനിടെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനടക്കം ഒട്ടേറെ പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിറ്റുണ്ട്.

അതേസമയം, സമരത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്‍മാറി. എന്നാല്‍ എസ്.എഫ്.ഐയുടെ നിലപാട് വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതായെന്ന് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ കുറ്റപ്പെടുത്തി.