കൊടുങ്ങല്ലൂര്‍: കള്ളനോട്ട് വിതരണം ചെയ്ത കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രാജീവ്, രാകേഷ് എന്നിവരാണ് പിടിയിലായത്. 1,65,000 രൂപയുടെ കള്ളനോട്ടുമായി ബെംഗളൂരുവില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ബിജെപി പ്രവര്‍ത്തകരായിരുന്നു.

ഇതേ കേസില്‍ നേരത്തെ ബിജെപി പ്രവര്‍ത്തകനായ ജിത്തു പിടിയിലായിരുന്നു. ജിത്തുവിനെ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടാനായത്. ഇവര്‍ നിരവധി കള്ളനോട്ട് കേസിലെ പ്രതികളാണ്.

ബൈക്ക് അപകടത്തില്‍പ്പെട്ട് ജിത്തു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി ബില്ലടച്ച തുക കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.