മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെതിരെ പീഡനത്തിന് കേസെടുത്തു. 20കാരിയായി യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹവും, ജോലിയും വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രവീന്ദ്ര ബവാന്‍താടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ബസ്സില്‍വെച്ച് രവീന്ദ്ര ബവാന്‍താടെ തന്നെ ബലമയി ചുംബിച്ചുവെന്നും യുവതി പരാതിപ്പെട്ടു. ആഡംബര ബസ്സില്‍വെച്ച് ബിജെപി നേതാവ് യുവതിയെ ബലമായി ചുംബിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുശേഷമാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അര്‍മോരി മണ്ഡലത്തില്‍ ബിജെപിയുടെ പ്രചരണ ചുമതലകളുള്‍പ്പെടെ വഹിച്ചിരുന്നത് രവീന്ദ്രയാണ്. നാഗ്പൂരില്‍ നിന്നും ഗഡ്ചിരോലിയിലേക്ക് മടങ്ങുന്ന വഴിയാണ് ബിജെപി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രവീന്ദ്ര യുവതിയെ ബലമായി ഉമ്മവെയ്ക്കാന്‍ ശ്രമിക്കുന്ന ബസ്സിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.