india
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യം

പ്രശസ്‌തമായ കറാച്ചി ബേക്കറി ശൃംഖലയുടെ ഹൈദരാബാദ് ശാഖ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ. .ഇന്ത്യ- പാക് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, മെയ് 10 ശനിയാഴ്ച്ചയാണ് സംഭവം. പാകിസ്താനിലെ നഗരമായ “കറാച്ചി” എന്ന ബേക്കറിയുടെപേര് മാറ്റണം എന്നായിരുന്നു അക്രമികളുടെ ആവശ്യം.
ബേക്കറിയിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടിെല്ലന്നും ആർ.ജി. ഐ എയർപോർട്ട് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ കെ ബാലരാജു പറഞ്ഞു. സംഭവം നടന്ന് ഏതാനും മിനിറുകൾക്കുള്ളിൽ തങ്ങൾ സ്ഥലത്തെത്തിയതായും അക്രമികളെ ഒഴിപിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
ഈ സ്ഥാപനത്തിനെതിരെ ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമായല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുമ്പോഴെല്ലാം കറാച്ചി ബേക്കറി പലപ്പോഴായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച കടയുടെ ബഞ്ചാര ഹിൽസിലുളള ശാഖയിലും പ്രക്ഷോഭകർ ത്രിവർണ്ണ പതാക ഉയർത്തിയതായി കാണപ്പെട്ടിരുന്നു. ബേക്കറി ഉടമകള്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ആക്രമണം നടക്കുന്നത്. 2019-ല്‍ പുല്‍വാമ ആക്രമണത്തെത്തുടര്‍ന്നും ബേക്കറിയുടെ പേര് സമാനമായ കയ്യേറ്റങ്ങളും ഭീഷണികളും നേരിട്ടിട്ടുണ്ട്.
1953-ല്‍ ഹൈദരാബാദിലെ മൊസംജാഹി മാര്‍ക്കറ്റില്‍ സ്ഥാപിതമായ കറാച്ചി ബേക്കറി, വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളായ ഒരു സിന്ധി അഭയാര്‍ത്ഥി കുടുംബമാണ് സ്ഥാപിച്ചത്. രാജേഷ് ,ഹരീഷ് രാംനാനി എന്ന സഹോദരങ്ങള്‍ നടത്തുന്ന ഈ കമ്പനി ഇന്ന് ഡല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലുടനീളം ഔട്ട്ലെറ്റുകളുള്ള ഒരു അറിയപ്പെടുന്ന ബേക്കറി ശൃംഖലയാണ്. ഹൈദരാബാദില്‍ മാത്രമായി ഇവര്‍ക്ക് 24 ശാഖകള്‍ ഉണ്ട്.
‘ഞങ്ങളുടേത് ഒരു ഇന്ത്യന്‍ സംരംഭമാണ്. ഞങ്ങളെ പാകിസ്ഥാനികളായി മുദ്രകുത്തുന്നത് അന്യായമാണ്,’ ബേക്കറിയിലെ ഒരു മാനേജര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ബിജെപി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തെലങ്കാന പോലീസ് പറഞ്ഞു. ബിഎന്‍എസ് സെക്ഷന്‍ 126 (2), 324 (4) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നുംതന്നെ ഉണ്ടായിട്ടില്ല.
india
പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്‍കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
india
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
india
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.
മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.
-
kerala3 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി