Connect with us

Football

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കണം

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണം. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ എതിരിടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ ലക്ഷ്യം ഇത് മാത്രം

Published

on

കൊല്‍ക്കത്ത: ജയിക്കണം. മൂന്ന് പോയിന്റ് സ്വന്തമാക്കണം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണം. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ എതിരിടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ ലക്ഷ്യം ഇത് മാത്രം. ഒരു സാഹചര്യത്തിലും തോല്‍ക്കരുത്. സമനിലയുമരുത്. ജയിക്കുക തന്നെ വേണം. കോച്ച് ഇവാന്‍ വുകുമനോവിച്ച് ഇക്കാര്യം വളരെ വ്യക്തമായി പറയുന്നു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം അവസാന ഹോം മല്‍സരത്തില്‍ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്തത് വഴി നിലവില്‍ ടേബിളില്‍ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട.

ഇന്ന് ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്ത് തുടരാം. പ്ലേ ഓഫില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് അവസരം. ഇതില്‍ മുംബൈയും ഹൈദരാബാദും ആ സ്ഥനം ഉറപ്പിച്ചിരിക്കെ ഇനി ബാക്കിയുള്ളത് രണ്ടേ രണ്ട്് ബെര്‍ത്തുകള്‍ മാത്രമാണ്. ഈസ്റ്റ് ബംഗാള്‍ ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. സ്റ്റീഫന്‍ കോണ്‍സന്റൈന് പരിശീലിപ്പിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത തെല്ലുമില്ല. അവസാന മല്‍സരത്തില്‍ അവര്‍ 2-4 ന് എഫ്.സി ഗോവയോട് അടിയറവ് പറഞ്ഞിരുന്നു. താരങ്ങളുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വിലക്ക് നീക്കിയ സാഹചര്യത്തില്‍ പുതിയ സീസണ്‍ മുന്‍നിര്‍ത്തി ഈസ്റ്റ് ബംഗാളിന് കുടുതല്‍ താരങ്ങളെ റിക്രൂട്ട് ചെയ്യാം. പുതിയ താരം ജെയിക് ജെര്‍വിസിനെ ഇന്ന് രംഗത്തിറക്കുമെന്നും കോച്ച് സൂചിപ്പിച്ചു. പരുക്കേറ്റ ഡിഫന്‍ഡര്‍ മാര്‍കോ ലെസ്‌കോവിച്ച് ഇന്നും കളിക്കില്ലെന്ന് വുകുമനോവിച്ച് വ്യക്തമാക്കി.

ടീമില്‍ പുതുതായി എത്തിയ ഡാനിഷ് ഫാറുഖിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാനും സാധ്യത കുറവാണ്. ഫിറ്റ്‌നസ് തെളിയിച്ച് സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ വരും. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍. രാത്രി 7-30 മുതല്‍ തല്‍സമയം.

 

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

Football

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോള്‍; ലക്‌സംബര്‍ഗിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍

Published

on

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും വിജയം. കളിയില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കളിയുടെ 9ആം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ ഗോള്‍ വല കുലുക്കി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്ന് റൊണാള്‍ഡോയാണ് ഗോളടിച്ചത്.

Continue Reading

Football

‘എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്, മെസ്സിയെ ഇഷ്ടമല്ല’; വൈറലായി ചോദ്യപേപ്പറും

Published

on

ഫുട്‌ബോള്‍ മലയാളികള്‍ക്ക് എന്നും ഒരു ആവേശമാണ്. അത് ഒന്നുകൂടി ശക്തമാണെന്ന് തെളിയിക്കുകയാണ് ഒരു നാലാം ക്ലാസുക്കാരന്‍. മലയാളം വാര്‍ഷിക പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം വന്നത്. എന്നാല്‍ ഇതിന് ഉത്തരമായി ഒരു വിദ്യാര്‍ഥി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

മലപ്പുറം സ്വദേശി റിസ ഫാത്തിമയുടെ മറുപടിയാണ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. കടുത്ത ബ്രസീല്‍ ആരാധികയായ റിസക്ക് അതൊട്ടും ഉള്‍ക്കൊള്ളാനായില്ല. ഒടുവിലാണ് വൈറലായ ഉത്തരം എഴുതുന്നത്. ‘ഞാന്‍ എഴുതൂല ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ – എന്നായിരുന്നു റിസ എഴുതിയത്. കുട്ടി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയില്‍പ്പെടുകയും ഇത് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂള്‍ അധ്യാപകന്‍ റിഫ ഷെലീസ് വ്യക്തമാക്കി.

 

Continue Reading

Trending