തിരുവനന്തപുരം: സംസ്ഥാനത്തെ കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പിവെളള നിര്‍മ്മാതാക്കളുടെ തീരുമാനം. നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില. ഇത് 10 രൂപയായി കുറയ്ക്കാനാണ് തീരുമാനം. 105 ഓളം കമ്പനികള്‍ ഉള്‍പ്പെടുന്ന അസോസിയേഷനാണ് തീരുമാനമെടുത്തത്. പുതിയ വില എന്നു മുതല്‍ നിലവില്‍ വരുമെന്ന് പിന്നീട് അറിയിക്കുമെന്ന് യോഗം അറിയിച്ചു.

ദിനംപ്രതി കുപ്പിവെളളത്തിനെ ആശ്രയിക്കുന്ന നൂറുകണക്കിന് പേര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വില കുറയ്ക്കാനുളള തീരുമാനം.