Football
ബോയ്കോട്ട് സമ്മര്‍ദം; ഇസ്രാഈല്‍ ഫുട്‌ബോള്‍ ടീം ജേഴ്സിയില്‍ നിന്ന് ചിഹ്നം പിന്‍വലിക്കാന്‍ ശ്രമിച്ച് റീബോക്ക്
ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങി പിന്മാറ്റം
ഇസ്രാഈല്‍ ജേഴ്സിയില്‍ നിന്നും തങ്ങളുടെ ചിഹ്നം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട റീബോക്ക് ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്മാറി. ബോയ്‌കോട്ടിനെതിരെ നിയമങ്ങളുണ്ടെന്നും പിന്‍വലിച്ചാല്‍ റീബോക്കിനെതിരെ കേസിന് പോവുമെന്നുമായിരുന്നു ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി.
റീബോക്ക് പോലൊരു കമ്പനി ബോയ്കോട്ട് ആഹ്വാനങ്ങളുടെ സമ്മര്‍ദത്തിന് കീഴടങ്ങിയത് ദുഃഖകരമാണെന്ന് ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഗസ്സ വംശഹത്യയെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇസ്രാഈലിനെതിരെ ഉയരുന്ന ബഹിഷ്‌കരണത്തിനിടയിലാണ് ഇസ്രാഈല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്സിയില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യാന്‍ റീബോക്ക് ആവശ്യപ്പെട്ടത്. 2024 ല്‍ ഇസ്രാഈല്‍ ജേഴ്സി സ്‌പോണ്‍സര്‍ ചെയ്തിരുന്ന പ്യൂമ ബോയ്കോട്ട് ആഹ്വാനങ്ങളുടെ ഫലമായി കരാര്‍ പുതുക്കാതിരുന്നതോടെയാണ് 2025 ല്‍ റീബോക്ക് രംഗത്ത് വന്നത്. തുടര്‍ന്ന് കമ്പനിക്കെതിരെ ബിഡിഎസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.
Football
സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.
എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.
Football
പ്രീമിയര്‍ ലീഗ് 2025-26: 2-1ന് ചെല്‍സിയെ തകര്‍ത്ത് സണ്ടര്‍ലാന്‍ഡ്
ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.
ലോക ചാമ്പ്യന്മാരായ ചെല്‍സിയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി സണ്ടര്‍ലന്‍ഡ്. ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.
ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്ലാക്ക് ക്യാറ്റ്സ് ലീഗില്‍ ബ്ലൂസിനെ തോല്‍പ്പിക്കുന്നത്. 2016 മെയ് 7നായിരുന്നു സണ്ടര്‍ലാന്‍ഡ് അവസാനമായി പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തോല്‍പ്പിച്ചത്.
സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന ആ മത്സരം 3-2ന് സണ്ടര്‍ലാന്‍ഡിന് അനുകൂലമായി അവസാനിച്ചു. ഡീഗോ കോസ്റ്റയും നെമാഞ്ച മാറ്റിച്ചുമാണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ചെല്‍സിസിന്റെ ഹോം ഗ്രൗണ്ടില്‍ സണ്ടര്‍ലാന്‍ഡിന്റെ 14 വര്‍ഷത്തെ വിജയിക്കാത്ത പരമ്പരയും അവസാനിക്കുന്നു. 2014 ഏപ്രില്‍ 19 നാണ് ബ്ലാക്ക് ക്യാറ്റ്സ് അവസാനമായി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വിജയിച്ചത്. കോണര്‍ വിക്കാമിന്റെയും ബോറിനിയുടെയും ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡ് 2-1 ന് ആ മത്സരം ജയിച്ചു. സാമുവല്‍ എറ്റൂയാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.
ഈ വിജയത്തോടെ സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗ് സ്റ്റാന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു, ലീഡര്‍ ആഴ്‌സണലിന് രണ്ട് പോയിന്റ് മാത്രം.
-
kerala3 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു
-
kerala2 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം

