Connect with us

News

അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍

സെപ്തംബര്‍ രണ്ടിന് ബ്രസീല്‍ പ്രസിഡന്റിന്റെ മകന്‍ എഡ്വോര്‍ഡോ ബോള്‍സൊനാരോയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

Published

on

റിയോ ഡി ജനീറോ: അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിന്റെ ഉത്പാദനവും വില്‍പ്പനയും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍. ചിഹ്നം വിദ്വേഷത്തിന്റെ പ്രതീകമാണ് എന്നും ഈ കുറ്റം ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.

സെപ്തംബര്‍ രണ്ടിന് ബ്രസീല്‍ പ്രസിഡന്റിന്റെ മകന്‍ എഡ്വോര്‍ഡോ ബോള്‍സൊനാരോയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പോളണ്ടില്‍ നാസികളും പിന്നീട് കമ്യൂണിസ്റ്റുകളും കടന്നു കയറിയതിന്റെ ഓര്‍മ പുതുക്കിയായിരുന്നു ബില്‍ അവതരണം. നാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഫലം കൂട്ടക്കശാപ്പ് ആണ് എന്നും ബോള്‍സൊനാരോ കുറ്റപ്പെടുത്തി.

ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വേണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്. നാസിസത്തിന്റേയും കമ്മ്യൂണിസത്തിന്റെയോ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ ഏതെങ്കില്‍ പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകളുണ്ടെങ്കില്‍ അത് മാറ്റണമെന്നും ബില്ലില്‍ പറയുന്നു.

നേരത്തെ, ചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തെ ഇദ്ദേഹം സ്വേച്ഛാധിപത്യം എന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ബ്രസീലും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. പിതാവും പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. ബോള്‍സോനാരോ അധികാരത്തിലേറിയതിന് ശേഷം അയല്‍രാജ്യങ്ങളായ വെനിസ്വേലയുമായും ക്യൂബയുമായുമുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു.

News

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ തോല്‍പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക്

ലോകകപ്പില്‍ ആദ്യമായാണ് ഒരു മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.

Published

on

ഷൂട്ടൗട്ടില്‍ ജപ്പാനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍.3-1 എന്ന സ്‌കോറിനാണ് ഷൂട്ടൌട്ടില്‍ ക്രൊയേഷ്യ വിജയിച്ചത്. ജപ്പാന്റെ മൂന്ന് ഷോട്ടുകള്‍ തടഞ്ഞ് ഗോളി ഡൊമിനിക് ലിവാകോവിച്ച് ആണ് ക്രൊയേഷ്യന്‍ വിജയത്തിന് കാരണമായത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന സ്‌കോര്‍ ആയതിനാലാണ് ഷൂട്ടൌട്ടിലേക്ക് നീണ്ടത്. ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.

ജപ്പാന്‍ വേണ്ടി ആദ്യപകുതിയില്‍ ഡേയ്‌സണ്‍ മയിദ (43)ആണ് ഗോള്‍ നേടിയത്. എന്നാല്‍ ഇവാന്‍ പേരിസെച്ചിലൂടെ ക്രൊയേഷ്യ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ 90 മിനിട്ട് കഴിഞ്ഞപ്പോഴും കളി സമനിലയില്‍ തന്നെ തുടര്‍ന്നു. തുടര്‍ന്ന് എക്‌സ്ട്ര ടൈം 30 മിനിറ്റ് കളിച്ചെങ്കിലും ഇരു ടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാനായില്ല. തുടര്‍ന്നാണ് പെനാല്‍റ്റിയില്‍ എത്തിയത്.

Continue Reading

Health

എന്താണ് ചെങ്കണ്ണ്; അറിയേണ്ടതെല്ലാം

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്.

Published

on

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങള്‍

കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

എത്ര ദിവസം വിശ്രമിക്കണം

ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസംവരേയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

Continue Reading

kerala

നാലുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം; കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

Published

on

നാലുവരി ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാലുവരി,ആറുവരി ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങള്‍, സര്‍വീസ് ബസുകള്‍, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലത് ട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടത് ട്രാക്കില്‍ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. വേഗത കുറച്ചാണ് പോകുന്നതെങ്കില്‍ ഈ വാഹനങ്ങളും ഇടത് ട്രാക്കിലൂടെ സഞ്ചരിക്കണം

Continue Reading

Trending