Connect with us

business

കൈക്കൂലി വാങ്ങുന്നതിനിടയില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

തൃശ്ശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടയില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തൃശ്ശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.

മാന്ദാമംഗലം സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിന്റെ പരിധിയില്‍പ്പെട്ട വസ്തു ഭാര്യാമാതാവിന് നല്‍കുന്നതിനായി ആധാരത്തിന്റെ പോക്ക് വരവ് ചെയ്യുന്നതിനും നികുതി അടക്കുന്നതിനും ഭാര്യയുടെ പേരില്‍ ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് നല്‍കുന്നതിനാണ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് കൈക്കൂലി ആവശ്യപ്പെച്ചത്.

കഴിഞ്ഞ മാസവും മറ്റൊരു ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പരാതിക്കാരനില്‍ നിന്ന് 500 രൂപ വര്‍ഗീസ് കൈപ്പറ്റിയിരുന്നു. ഇത്തവണ പരാതിക്കാരനോട് 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇന്ന് തന്നെ ഓഫീസിലെത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ തൃശ്ശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ജിം പോളിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നേതൃത്തത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി ഇന്ന് രാവിലെ 10:30ഓടെ കുറ്റിച്ചിറ വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്തെ ബാത്ത്‌റൂമിനടുത്ത് വെച്ച് പരാതിക്കാരനില്‍ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങിയ വര്‍ഗീസിനെ കൈയോടെ പിടികൂടുകയായിരുന്നുയ.

business

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും  ഒന്നാമതെത്തി 

Published

on

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്.
ബെര്‍നാഡ് അര്‍നോള്‍ട്ടിനെയാണ് മസ്‌ക് മറികടന്നത്. വെള്ളിയാഴ്ച അര്‍നോള്‍ട്ടിന്റെ കമ്പനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു. ബ്‌ലുംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരമാണ് മസ്‌ക് ഒന്നാമതെത്തിയത്. ലോകത്തെ അഞ്ഞൂറ് അതിസമ്പന്നരുടെ പട്ടികയാണ് ബ്ലുംബെര്‍ഗ് പ്രസിദ്ധീകരിക്കുന്നത്. അര്‍നോള്‍ട്ടും മസ്‌കും തമ്മില്‍ കടുത്ത മത്സരമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നിലനിന്നിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അര്‍നോള്‍ട്ട് മസ്‌കിനെ മറികടന്നിരുന്നു. ടെക് വ്യവസായത്തിന് തിരിച്ചടിയുണ്ടായതോടെയാണ് മസ്‌കിന് അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നത്. എന്നാല്‍ അര്‍നോള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എല്‍.വി.എം.എച്ച് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞതോടെ മസ്‌ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.

ഏപ്രിലിന് ശേഷം എല്‍.വി.എം.എച്ചിന്റെ ഓഹരി വില പത്ത് ശതമാനം ഇടിഞ്ഞിരുന്നു. ഒരു ദിവസം തന്നെ 11 ബില്യണ്‍ ഡോളറിന്റെ നഷ്ടവും അര്‍നോള്‍ട്ടിനുണ്ടായി. 92.3 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. അര്‍നോള്‍ട്ടിന് 186.6 ബില്യണ്‍ ഡോളറും.

Continue Reading

business

ഗോ ഫസ്റ്റിന് പിറകെ സ്‌പൈസ്‌ജെറ്റും; വിമാനം വാടകയ്ക്ക് നല്‍കിയ കമ്പനി പാപ്പര്‍ നടപടിയിലേക്ക്

Published

on

ഗോ ഫസ്റ്റിനു പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ്‌ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സ്‌പൈസ് ജെറ്റിനെതിരെ പാപ്പര്‍ നടപടികളാരംഭിക്കാന്‍ അയര്‍ലന്‍ഡ് ആസ്ഥാനമായ വിമാനം വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ എയര്‍കാസില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌പൈസ്‌ജെറ്റിനോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍.സി.എല്‍.ടി നോട്ടീസ് അയക്കുകയും മെയ് 17 കേസിന്റെ വിചാരണയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

എയര്‍കാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന വാദം ട്രിബ്യൂണല്‍ അംഗീകരിച്ചെന്നും സ്‌പൈസ് ജെറ്റിനെതിരെ പ്രതികൂലനടപടിയ്ക്ക് സാധ്യതയില്ലെന്നുമാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. അതേ സമയം നിലവില്‍ എയര്‍കാസിലിന്റെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ലെന്നും അതിനാല്‍ എയര്‍കാസിലിന്റെ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കഴിഞ്ഞാഴ്ച്ച സ്‌പൈസ് ജെറ്റിന്റെ അവകാശം.

ഏപ്രില്‍ 28നാണ് എയര്‍കാസില്‍ സ്‌പൈസ് ജെറ്റിനെതിരെ കേസ് ഫയല്‍ചെയ്യുന്നത്. നാല് ബോയിങ് എയര്‍ക്രാഫ്റ്റുകള്‍ വാടകയ്‌ക്കെടുത്തതിന്റെ കുടിശ്ശികയടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എയര്‍കാസിലിന്റെ പരാതി.

Continue Reading

business

പതിനെട്ട് യുവതികള്‍ വഴി സ്വര്‍ണക്കടത്ത്, മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയില്‍ പിടിയില്‍

Published

on

പത്ത് കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകന്‍ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം.

കഴിഞ്ഞമാസം 25ന് യുഎഇയില്‍ നിന്ന് മൂന്ന് വിമാനങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായാണ് സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ മുംബൈയില്‍ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതികളായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചത്. സ്വര്‍ണം കമ്മിഷന്‍ വ്യവസ്ഥയില്‍ കടുത്തുന്നവരാണ് സുഡാനില്‍ നിന്നുള്ള സ്ത്രീകളെന്ന് ഡിആര്‍ഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വര്‍ണം കടത്തിയിരുന്നത്.

Continue Reading

Trending