Connect with us

Culture

കോഴിക്കോട്ട് രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം

Published

on

death-kollam-1 amal-accident-deathdeath-kollam

കോഴിക്കോട്: നഗരത്തില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം. തൊണ്ടയാട് ബൈപ്പാസ് കുടില്‍തോട്ടില്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കൊല്ലം കടപ്പ മൈനാഗപ്പള്ളി അനീഷ് നിവാസില്‍ ശിവദാസന്‍ (69), കൊച്ചുമകള്‍ ആരാധ്യ(രണ്ട്) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. കൊല്ലത്തു നിന്നും മൂകാംബികയിലേക്ക് തീര്‍ഥയാത്ര പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.

മിനിബൈപ്പാസില്‍ സരോവരം ബയോപാര്‍ക്കിന് സമീപം ഇന്നലെ വൈകീട്ട് നടന്ന വാഹനാപകടത്തില്‍ പുതിയങ്ങാടി ചാക്കോത്ത് ഹൗസില്‍ സുനില്‍കുമാറിന്റെ മകന്‍ അമല്‍(19)മരിച്ചു. നിയന്ത്രണം വിട്ട റിക്കവറി വാനിടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ പ്ലസ്ടു വിദ്യാര്‍ഥി അമല്‍ മരിച്ചത്. മൈത്രി കമ്പനിയുടെ റിക്കവറി വാനാണ് അപകടം വരുത്തിയത്. അമലായിരുന്നു ബൈക്ക് ഓടിച്ചത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിതയാണ് അമലിന്റെ അമ്മ. സമല്‍ ഏക സഹോദരനാണ്.

 

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending