More
“സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രം”; ഐ.എഫ്.എഫ്.കെയില്‍ നടന്‍ പ്രകാശ് രാജ് നടത്തിയ ഉജ്ജ്വല പ്രസംഗത്തിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രശസ്ത നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. കേരളത്തെയും രാഷ്ട്രീയത്തേയും കുറിച്ച് നടന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ എത്തുമ്പോള്‍ താന്‍ കൂടുതല്‍ സന്തോഷവാനാണെന്നും രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും പ്രകാശ് രാജ് പറഞ്ഞു.
നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. ഇതിനു മുമ്പും ഞാനിവിടെ വന്നിട്ടുണ്ട്. ഞാന്‍ ഈ ഫെസ്റ്റിവല്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, ധകലയോടുള്ളപ അടങ്ങാത്ത അഭിനിവേശവും കാഴ്ചപ്പാടും സമീപനങ്ങളും ഇവിടെ ഒട്ടേറെ പുരോഗമിച്ചിട്ടുണ്ട്. ഈ ധഫെസ്റ്റിവല്‍പ മനോഹരമായും സുതാര്യമായും അണിയിച്ചൊരുക്കുന്ന ഇതിന്റെ സംഘാടകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു.
ഞാന്‍ കേരളത്തിലേക്ക് വരുമ്പോള്‍ സംഭാഷണത്തിനായി സ്‌ക്രിപ്റ്റുകള്‍ ഒന്നും കരുതാറില്ല. കാരണം ഇവിടെ ആരും എന്റെ വാക്കുകളെ സെന്‍സര്‍ ചെയ്യില്ല.
ഭയമില്ലാതെ ശ്വസിക്കാന്‍ പറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ ഞാന്‍ കേരളത്തെ ഇഷ്ടപ്പെടുന്നു.
ലേഡീസ് ആന്റ് ജെന്റില്‍മെന്‍,
തീര്‍ച്ചയായും നമ്മള്‍ ഇന്ന് ഒരു ദുര്‍ഘടസന്ധിയിലാണ്. ചുറ്റുപാടും നിരീക്ഷിക്കുമ്പോള്‍, ഇവിടെ ഒരു പ്രത്യേക അജണ്ടയും അതിനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളും നമ്മിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നതായാണ് നമുക്ക് കാണാനാവുന്നത്. കലാകാരന്മാരുടേയോ ജേര്‍ണലിസ്റ്റുകളുടേതോ മാത്രമല്ല മേല്‍ അജണ്ടയെ ചോദ്യം ചെയ്യുന്ന ഏതുതരത്തിലുള്ള ശബ്ദങ്ങളേയും അടിച്ചമര്‍ത്താന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ ഒരു ശബ്ദത്തെ അടിച്ചമര്‍ത്തുന്നതിലൂടെ അതിനേക്കാള്‍ വലിയ ശബ്ദത്തെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമായതിനാലല്ല ഞാന്‍ ഈ അജണ്ടയ്‌ക്കെതിരേ സംസാരിക്കുന്നത്; മറിച്ച് ഒരു കലാകാരന്‍ ധസമൂഹത്തോട് ഉത്തരവാദിത്തമുള്ളവനാണ് എന്നു കരുതുന്നതുകൊണ്ടുമാത്രമാണ്.
കലാകാരന്‍ അവനായിരിക്കുന്നത് സമൂഹം അവനു നല്‍കുന്ന സ്‌നേഹാദരവുകള്‍ കൊണ്ടാണ്. അതുകൊണ്ടുതന്നെ കലാകാരന്‍ സമൂഹത്തോടും കടപ്പെട്ടിരിക്കേണ്ടതുണ്ട്. ഒരു കലാകാരന്‍ ഭീരുവായാല്‍ അവന്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഭീരുക്കളുടെ ഒരു സമൂഹത്തെയാണ് എന്ന ബോധ്യമുണ്ടാവണം. ശബ്ദങ്ങളില്ലാത്തവന്റെ ശബ്ദമാകുവാന്‍ കലാകാരന് കഴിയേണ്ടതുണ്ട്.
അവര്‍ എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയില്ല. അവര്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ പാട്ടുപാടാന്‍ തുടങ്ങുന്നു. നിങ്ങള്‍ എന്നെ എന്തുചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്? ഞാന്‍ ജനങ്ങള്‍ക്കിടയിലാണുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പിന്തുണ ആവശ്യമില്ല. നിങ്ങള്‍ എന്നെ എന്തുചെയ്താലും അത് ജനം കാണുന്നുണ്ട് എന്ന ബോധ്യമുണ്ട്.
അവര്‍ “sദുര്‍ഗ” എന്ന ചലച്ചിത്രത്തിനു നേരേ പ്രശ്‌നമുണ്ടാക്കി.അതേ ആളുകള്‍ക്ക് ദുര്‍ഗ വൈന്‍ & ബാര്‍ എന്ന പേര് പ്രശ്‌നമല്ല. ഒരു മാലിന്യം നിറഞ്ഞ തെരുവിന് ദുര്‍ഗാ സ്ട്രീറ്റ് എന്ന് പേരിടുന്നതിലും ആ സ്ട്രീറ്റ് അങ്ങനെ മലിനമായിക്കിടക്കുന്നതിലും അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല.
ഹിന്ദുത്വം ഒരു സംസ്‌കാരമാണെന്ന് നമുക്കറിയാം. പക്ഷേ ഇവര്‍ പറയുന്നത് ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്നാണ്. ഇവര്‍ ഈ ആശയങ്ങളെ മലിനമാക്കാനാണ് ശ്രമിക്കുന്നത്. നമ്മള്‍ മലയാളി/ തെലുങ്ക് / കന്നട/ ബംഗാളി / തമിഴ് തുടങ്ങിയവര്‍ക്ക് വ്യതിരിക്തമായൊരു ഭാഷാസംസ്‌കാരമുണ്ട്. എന്നാല്‍ നമ്മള്‍ ഹിന്ദി പഠിക്കണമെന്ന് ഇവര്‍ വാശിപിടിക്കുന്നു. നിങ്ങള്‍ ഏത് അജണ്ടയുടെ പുറത്താണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?
ഇന്ന് ധരാജ്യംപ എത്ര ഭീകരമായ അവസ്ഥയിലൂടേയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കുക. സിനിമകളെ നിരോധിക്കുന്നു. സര്‍ഗാത്മകതയേയും ചിന്തകളേയും സ്വതന്ത്രാവിഷ്‌കാരങ്ങളേയും നിയന്ത്രിക്കുക എന്നാല്‍ ഒരു സമൂഹത്തിന് ബാധിക്കാവുന്ന ഏറ്റവും അപകടകരമായ രോഗമാണ്.
ഈ രോഗത്തിന് എല്ലാ കാലങ്ങളിലും ഉദാഹരണങ്ങളുണ്ട്. എങ്കിലും നിങ്ങളാണ് ഇന്ന് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പഴയ കാലത്തിലേക്ക് കൈ ചൂണ്ടി ‘അന്ന് എന്തുകൊണ്ട് എതിര്‍ത്തില്ല’ എന്നു ചോദിക്കുന്നതില്‍ അര്‍ഥമില്ല.
മറ്റൊരു കാര്യം, നിങ്ങള്‍ ഞങ്ങളുടെ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ഉള്ളില്‍ ഭയം വിതയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതേ കാരണം കൊണ്ടുതന്നെ പുതിയ തലമുറയോ അടുത്ത തലമുറയോ ചിന്തിക്കാന്‍ തന്നെ ഭയപ്പെട്ടെന്നുവരാം. അങ്ങനെ സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കരുത്.
ഇന്ന് രാജസ്ഥാനില്‍ ഒരാളെ അടിച്ചുകൊന്നിരിക്കുന്നു. അവയവം ഛേദിക്കുന്നതിനും തലയെടുക്കുന്നതിനും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്താണിതിന്റെയൊക്കെ അര്‍ഥമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പറയുന്നു തങ്ങള്‍ക്ക് ‘ഇക്കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലെ’ന്ന്. അയാളോടൊക്കെ അധികാരം വിട്ടൊഴിഞ്ഞ് പോകാനാണ് നമ്മള്‍ ആവശ്യപ്പെടേണ്ടത്. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ ജനങ്ങളെ കയ്യൊഴിയാനല്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം നിങ്ങളുടെ കടമയാണ്…അതുകൊണ്ട്, ചിന്തിക്കുക…….
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു