Education
Career Chandrika: നഴ്‌സിംഗ്; ആഗോള അവസരങ്ങളൊരുക്കുന്ന ആകര്‍ഷണീയ കരിയര്‍
ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള തൊഴില്‍ മേഖലകളിലൊന്നാണ് നഴ്‌സിംഗ് എന്ന് നിസംശയം പറയാം.

ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള തൊഴില്‍ മേഖലകളിലൊന്നാണ് നഴ്‌സിംഗ് എന്ന് നിസംശയം പറയാം. ആതുരസേവന രംഗത്തെ കാരുണ്യത്തിന്റെ മുഖമായ നഴ്‌സുമാരുടെ സേവനം നവജാതശിശു മുതല്‍ ജീവിതയാത്രയില്‍ അവസാനമെത്തി നില്‍ക്കുന്നവര്‍ക്ക് വരെ ആവശ്യമായിട്ടുള്ളതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാര്‍ നമ്മുടെ നാടിന്റെ അഭിമാനം ഉയര്‍ത്തുന്നവരാണ്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ വ്യാപകമായ സാധ്യതകളാണ് വന്നു കൊണ്ടിരിക്കുന്നു. മുമ്പ് പെണ്‍കുട്ടികള്‍ മാത്രം തിരഞ്ഞെടുത്തിരുന്ന നഴ്‌സിങ് പഠനമേഖലയില്‍ ഇപ്പോള്‍ ആണ്‍കുട്ടികളും വ്യാപകമായി വന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരോട് സഹാനുഭൂതിയും അനുകമ്പയും ഉള്ളവര്‍ക്കാണ് കൂടുതല്‍ ഫലപ്രദമായി ഈ കരിയറില്‍ ശോഭിക്കാനാവുക.
ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് കേരളത്തിലെ ബി.എസ്‌സി നഴ്‌സിംഗിനെ പ്രവേശനം നടത്തുന്നത് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ എല്ലാം കൂടി 50 ശതമാനം നേടുകയും ചെയ്ത് പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു മാര്‍ക്ക് അനുസരിച്ചായിരിക്കും പ്രവേശനം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 125 ഓളം സ്ഥാപനങ്ങളില്‍ പഠനാവസരമുണ്ട്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ വിവിധ ക്യാമ്പസുകള്‍, ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (പുതുശ്ശേരി), രാജ് കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ന്യൂഡല്‍ഹി), ബനാറസ് ഹിന്ദു സര്‍വകലാശാല (വാരണാസി), ഭോപ്പാല്‍ നഴ്‌സിങ് കോളജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയങ്ങളാണ്. ചില സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യോഗ്യത നേടേണ്ടി വരും.
ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്‌സിംഗ് പഠനമെന്നത് അപ്രായോഗികമായി കണക്കാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റോടെ നഴ്‌സിംഗ് പഠനത്തിനുള്ള ശ്രദ്ധേയമായ അവസരമാണ് മിലിട്ടറി നഴ്‌സിംഗ് സര്‍വീസിന്റെ ഭാഗമായുള്ളത്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാവുന്ന ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫ്‌സ് (എ.എന്‍.എം), ജനറല്‍ നഴ്‌സിംഗ് & മിഡ് വൈഫറി (ജി.എന്‍.എം) കോഴ്‌സുകളും ലഭ്യമാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു കഴിഞ്ഞതിന് ശേഷം ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ് കൂടി പൂര്‍ത്തിയാക്കി കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ റെജിസ്‌ട്രേഷന്‍ കൂടി ഉള്ളവര്‍ക്ക് പ്രവേശനം നേടാവുന്ന പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് കോഴ്‌സുമുണ്ട്. സ്ഥാപനങ്ങളുടെ വിവരങ്ങളറിയുവാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ വെബ്‌സൈറ് (https://www.indiannursingco uncil.or-g) പരിശോധിക്കാം
CGFNS, NCLEX യോഗ്യതകള്‍ നേടിയും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തിനായുള്ള TOEFL/IELTS/OET പരീക്ഷകളെഴുതിയും വിദേശങ്ങളിലും തൊഴിലവസരങ്ങള്‍ കണ്ടെത്താം.നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക് (ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍) എന്നിവ വഴി വിദേശ തൊഴില്‍ സാധ്യതകള്‍ക്കവസരമുണ്ട്. ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷകളിലെ പ്രാവീണ്യം എന്നിവ പഠനസമയത്ത് തന്നെ ആര്‍ജ്ജിച്ചെടുക്കാനായാല്‍ നന്നായിരിക്കും.
ബി.എസസി നഴ്‌സിങ് പഠനത്തിന് ശേഷം വിവിധ മേഖലകളില്‍ ലഭ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് പുറമെ ചൈല്‍ഡ് ഹെല്‍ത്ത്, കമ്മ്യൂണിറ്റി ഹെല്‍ത്ത്, മെഡിക്കല്‍ സര്‍ജിക്കല്‍, മെന്റല്‍ ഹെല്‍ത്ത്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, തുടങ്ങിയ മേഖലകളില്‍ എം.എസ്സി നഴ്‌സിംഗ് പഠനം തിരഞ്ഞെടുക്കാനുമവസരമുണ്ട്.
പുറമെ ഓപ്പറേഷന്‍ റൂം, കാര്‍ഡിയോ തൊറാക്കിക്, ന്യൂറോളജി, മിഡ് വൈഫറി, സൈക്യാട്രിക്, ക്രിട്ടിക്കല്‍ കെയര്‍, എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍, ഓങ്കോളജി, ഓര്‍ത്തോ ആന്‍ഡ് റീഹാബിലിറ്റെഷന്‍, ജെറിയാട്രിക്, നിയോനാറ്റല്‍, ഫോറന്‍സിക്, ഹെമറ്റോളജി, ബേണ്‍ ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ എന്നിവയില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗാമുകളും ചെയ്യാവുന്നതാണ്.
മോളിക്കുലാര്‍ മെഡിസിന്‍, ഡയാലിസിസ് ടെക്‌നോളജി, പബ്ലിക് ഹെല്‍ത്ത്, അപ്ലൈഡ് ന്യൂട്രിഷ്യന്‍, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/ അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, ഡയറ്റെറ്റിക്‌സ്, റെസ്പിറേറ്ററി കെയര്‍, അനാട്ടമി, മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ക്ലിനിക്കല്‍ റിസര്‍ച്ച് തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ തുടര്‍പഠന/ പരിശീലന അവസരങ്ങളുമുണ്ട്.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
Education
എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.
പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്
-
kerala1 day ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം