ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചു നശിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ 1400ഓളം ഇലക്ട്രിക് സ്‌കൂട്ടര്‍ തിരിച്ചുവിളിച്ച് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഓല. മാര്‍ച്ച് 26 പൂനെയില്‍ സ്‌കൂട്ടര്‍ കത്തിനശിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നുമാണ് കമ്പനി വിശദീകരിക്കുന്നത് .

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഈ ബാച്ചിലെ സ്‌കൂട്ടറുകള്‍ വിശദമായ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് തിരിച്ചു വിളിക്കുന്നത്. ഈ സ്‌കൂട്ടറിലെ ബാറ്ററി സുരക്ഷാ തെര്‍മല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിശദമായി പരിശോധിക്കും. ബാറ്ററി സംവിധാനം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മ്മിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു.

അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിലാണ് സ്‌കൂട്ടര്‍കള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.